ശുഭന്‍ഷു ശുക്ലയുടെ ബഹിരാകാശ യാത്ര അവസാന ഘട്ടത്തിലേക്ക്;സുരക്ഷിതനായി ജുലൈ 15ന് ഭുമിയിലെത്തുമെന്നു ഐഎസ്‌ആർഒ

ശുഭന്‍ഷു ശുക്ലയുടെ ബഹിരാകാശ യാത്ര അവസാന ഘട്ടത്തിലേക്ക്;സുരക്ഷിതനായി ജുലൈ 15ന് ഭുമിയിലെത്തുമെന്നു ഐഎസ്‌ആർഒ

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ തുടരുന്ന ഇന്ത്യൻ ബഹിരാകാശയാത്രികൻ ശുഭന്‍ഷു ശുക്ല, ജൂലൈ 14-ന് മടങ്ങി ജൂലൈ 15-ന് ഭൂമിയിലെത്തുമെന്ന് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയായ ഐഎസ്‌ആർഒ അറിയിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യം നന്നായി തുടരുന്നുവെന്നും ഐഎസ്‌ആർഒ അറിയിച്ചു.

ശുക്ലയും മറ്റ് മൂന്ന് യാത്രികരുമായാണ് സ്പേസ് എക്‌സ് ഡ്രാഗൺ ബഹിരാകാശ പേടകത്തിൽ നിന്നും മടങ്ങുന്നത്. 15-ാം തീയതി ഉച്ചയ്ക്ക് 3 മണിയോടെ അമേരിക്കയിലെ കാലിഫോർണിയ സമുദ്രത്തിലേക് ആണ് അവർ പറനിറങ്ങുന്നത്.

14 ദിവസത്തെ അന്താരാഷ്ട്ര ബഹിരാകാശ നിലയ മിഷനിലാണ് എയർഫോഴ്‌സ് ഗ്രൂപ്പ് ക്യാപ്റ്റൻ ശുക്ല . 1984-ൽ ബഹിരാകാശത്തേക്കു പോയ രാകേഷ് ശർമയ്ക്ക് ശേഷമുള്ള രണ്ടാം ഇന്ത്യൻ ബഹിരാകാശയാത്രികനാണ് അദ്ദേഹം. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കു പോയ ആദ്യ ഇന്ത്യക്കാരനുമാണ് ശുക്ല.

ഈ ബഹിരാകാശ മിഷനിൽ ശുക്ല വിവിധ ശാസ്ത്രീയ പരീക്ഷണങ്ങൾ നടത്തി. മനുഷ്യ പേശികൾ എങ്ങനെ ബാധിക്കപ്പെടുന്നു, ബഹിരാകാശത്തിൽ വിത്തുകൾ എങ്ങനെ വളരുന്നു, മൈക്രോബിയൽ ജീവികളുടെ പെരുമാറ്റം തുടങ്ങിയ വിഷയങ്ങളിലാണ് പരീക്ഷണങ്ങൾ നടന്നത്. ഇതിൽ പലതും വിജയകരമായി പൂർത്തിയായി.

ഐഎസ്‌ആർഒയുടെ flight surgeons (വൈദ്യ സംഘം) ശുക്ലയുടെ ആരോഗ്യനില നിരന്തരം പരിശോധിച്ചുവരികയാണ്. ഭൂമിയിൽ തിരിച്ചെത്തിയതിന് ശേഷം, ശുക്ലയും സംഘവും ഭൂമിയിലെ ഗ്രാവിറ്റിയിലേക്ക് ശരീരം അഭിമുഖീകരിക്കാൻ പ്രത്യേക പുനരധിവാസ പരിശീലനത്തിന് (rehabilitation) കൊണ്ടുപോകും.


Shubhanshu Shukla’s space journey enters final phase; ISRO says he will safely return to Earth on July 15

Share Email
Top