റഷ്യയില്‍ 50 പേരുമായി യാത്രപുറപ്പെട്ട വിമാനം കാണാതായി

റഷ്യയില്‍ 50 പേരുമായി യാത്രപുറപ്പെട്ട വിമാനം കാണാതായി

മോസ്‌കോ: റഷ്യയില്‍  50 പേരുമായി യാത്ര പുറപ്പെട്ട വിമാനം റഡാറില്‍ നിന്നും അപ്രത്യക്ഷമായി. ചൈനയോട്  ചേര്‍ന്നുള്ള അമുര്‍ മേഖലയിലെ ടൈന്‍ഡ എന്ന സ്ഥലത്തേയക്ക് അടുക്കുമ്പോളാണ് വിമാനം റഡാര്‍ സ്‌ക്രീനുകളില്‍ നിന്ന് അപ്രത്യക്ഷമായതെന്ന് വ്യോമമന്ത്രാലയം വ്യക്തമാക്കി.

വിമാനത്തില്‍ അഞ്ച് കുട്ടികള്‍ ഉള്‍പ്പെടെ 43 യാത്രക്കാരും ആറു ജീവനക്കാരുമാണ് ഉണ്ടായിരുന്നതെന്നു റീജിയണല്‍ ഗവര്‍ണര്‍ വാസിലി ഓര്‍ലോവ് അറിയിച്ചു.

കാണാതായത് എഎന്‍ – 24 യാത്രാവിമാനമാണ്. വിമാനത്തിനായി ഊര്‍ജിതമായ തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. സൈബീരിയ ആസ്ഥാനമായുള്ള അങ്കാറ എന്ന എയര്‍ലൈന്‍സിന്റേതാണ് വിമാനം.

Siberian plane carrying 50 people goes missing in Russia

Share Email
LATEST
Top