ഝാലാവാര്‍: രാജസ്ഥാനിലെ ഝാലാവാർ പിപ്ലോഡി പ്രൈമറി സ്‌കൂൾ തകർന്നു വീണ് ആറു കുട്ടികൾക്ക് ദാരുണാന്ത്യം. .ഇന്നു രാവിലെ സ്കൂളിന്റെ മേൽക്കൂര തകർന്നു വീഴുകയായിരുന്നു. ക്ലാസ് നടക്കുന്നതിനിടയിലാണ് കെട്ടിടം തകര്‍ന്നത്. അപകടത്തില്‍ 17 കുട്ടികള്‍ക്ക് പരിക്കേറ്റതായും അധികൃതര്‍ അറിയിച്ചു. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ
കുട്ടികളെ രക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ തുടരുകയാണ്.പരിക്കേറ്റ 10 കുട്ടികളെ ഝാലാവാറിലേക്കുള്ള ആശുപത്രിയിലേക്ക് മാറ്റി. ഇവരിൽ നാലു പേരുടെ നില അതീവ ഗുരുതരമാണെന്നു ഝാലാവാര്‍ എസ്.പി അമിത് കുമാര്‍ പറഞ്ഞു.സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണത്തിനു ഉത്തരവിട്ടു.
മുന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലലോട്ട് ഉൾപ്പെടെ ഉളളവർ പ്രതികരണവുമായി രംഗത്തെത്തി. കനത്ത മഴയാണ് കഴിഞ്ഞ ദിവസങ്ങളായി ഝാലാവാറിലെയും സമീപ മേഖലയിലും ഉണ്ടായത്.
Six children killed, 17 injured as school building collapses in Rajasthan