ഹരിദ്വാർ മാനസ ദേവി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് ആറു മരണം,  നിരവധിപ്പേർക്ക് പരിക്ക്

ഹരിദ്വാർ മാനസ ദേവി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് ആറു മരണം,  നിരവധിപ്പേർക്ക് പരിക്ക്

ഹരിദ്വാർ:  മാനസ ദേവി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് ആറു പേർക്ക് ദാരുണാന്ത്യം. ക്ഷേത്രപടിക്കെട്ടുകളിൽ വൻ ജനക്കൂട്ടം തടിച്ചുകൂടിയതിനെ തുടർന്നാണ് വൻ അപകടം ഉണ്ടായത്.25 ലധികം പേർക്ക് പരിക്കേറ്റതായി  ഉദ്യോഗസ്ഥർ പറഞ്ഞു.

ആറു മരണം സംഭവം  ഗർവാൾ  കമ്മീഷണർ വിനയ് ശങ്കർ പാണ്ഡെ സ്ഥിരീകരിച്ചു  താൻ സംഭവ സ്ഥലത്തേക്ക് പോകുന്നു. സംഭവത്തിന്റെ വിശദമായ റിപ്പോർട്ട് ഉടൻ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. 

സമീപത്തെ വൈദ്യുതി തൂണിൽ കൈ വൈദ്യുതി പ്രവഹിക്കുന്നു എന്ന വാർത്ത പരന്നതിനെ തുടർന്ന് പരിഭ്രാന്തരായ ജനക്കൂട്ടമാണ് അപകടത്തിൽ പെ പെട്ടെതെന്നാണ് സൂചന. മരിച്ചവരെ തിരിച്ചറിയുന്നതിനും അപകടകാരണം വിലയിരുത്തുന്നതിനുമുള്ള ശ്രമത്തിലാണ് അധികൃതർ.

ക്ഷേത്രത്തിനടുത്തുള്ള ഒരു തൂണിലൂടെ വൈദ്യുതി പ്രവഹിക്കുന്നു എന്ന്  ഭക്തർ പറഞ്ഞതിനെ  തുടർന്നാണ്  ആളുകൾ പരിഭ്രാന്തരായി ഓടിയതതെന്ന്  ബണ്ടി എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരു ദൃക്‌സാക്ഷി മാധ്യമങ്ങളോട് പറഞ്ഞു. . “ക്ഷേത്രത്തിനടുത്തുള്ള ഒരു തൂൺ ഉണ്ടായിരുന്നു, അവിടെ വൈദ്യുതി പ്രവാഹം അനുഭവപ്പെട്ടതായി ആളുകൾ പറഞ്ഞു. അപ്പോഴാണ് ആളുകൾ പരിഭ്രാന്തരാകാൻ തുടങ്ങിയത്, തുടർന്ന് തിക്കിലും തിരക്കിലും പെട്ടു,” അദ്ദേഹം പറഞ്ഞു.എന്നാൽ,  വൈദ്യുതാഘാത സാധ്യത പ പോലീസ് തള്ളി .

സംഭവത്തിൽ മുഖ്യമന്ത്രിപുഷ്കർ സിംഗ് ധാമി അഗാധമായ ദുഃഖം രേഖപ്പെടുത്തി. “ഹരിദ്വാറിലെ മൻസ ദേവി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ടെന്നുണ്ടായ വാർത്ത അങ്ങേയറ്റം ദുഃഖകരമാണ്. എസ്ഡിആർഎഫ്, ലോക്കൽ പോലീസ്, മറ്റ് രക്ഷാപ്രവർത്തകർ എന്നിവർ സ്ഥലത്തുണ്ട്, ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്നും  ധാമി എക്‌സിൽ പോസ്റ്റ് ചെയ്തു.

Six dead, several injured in stampede at Mansa Devi temple in Haridwar

Share Email
LATEST
More Articles
Top