പി പി ചെറിയാൻ
ബോസ്റ്റൺ/തൃശ്ശൂർ :പരുത്തിപ്ര കീഴ്പാലക്കാട്ട് പൗലോസ് -ലീല ദമ്പതികളുടെ മകൻ സോണി പൗലോസ് (44) വ്യാഴാഴ്ച വൈകിട്ട് 8:30 ഓടെ തിരുവനന്തപുരം ആമ്പലത്തിൻകര മസ്ജിദിന് സമീപം, ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ ഹൃദയാഘാതം മൂലം അന്തരിച്ചു.
തിരുവനന്തപുരത്തെ ടെക്‌നോപാർക്കിലെ അലയൻസ് എന്ന സ്ഥാപനത്തിലെ ഒരു ജീവനക്കാരനായിരുന്നു സോണി. ഭാര്യ യൂസ്റ്റിൻ തോമസ്.
ബോസ്റ്റണിൽ താമസിക്കുന്ന പ്രീത സിബി ഏക സഹോദരിയാണ്
കാര്യവട്ടം പുല്ലാനിവിള ടാഗോർ നഗർ സ്വദേശിയായ അദ്ദേഹത്തിൻ്റെ സംസ്‌കാരം തൃശ്ശൂരിലെ എളനാട് മാർ ഇഗ്നാത്തിയോസ് എലിയാസ് സിംഹാസന ചർച്ചിൽ ഞായറാഴ്ച വൈകീട്ട് നടക്കും.
Sony Paulose (44) passed away in Thiruvananthapuram.