ഫ്ലോറിഡ: പതിനെട്ടു ദിവസത്തെ ബഹിരാകാശ ദൗത്യത്തിനു ശേഷം ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാം ശുക്ല ഉൾപ്പെടെയുള്ള സംഘവുമായി ഡ്രാഗൺ പേടകം ഭൂമിയിൽ ഇറങ്ങി.ഇന്ന് ഉച്ചയ്ക്ക് ഇന്ത്യൻ സമയം മൂന്നു മണിക്കാണ് പേടകം നാല് ബഹിരാകാശ സഞ്ചാരികളും ആയി കാലിഫോർണിയയ്ക്ക് സമീപം പസഫിക് സമുദ്രത്തിൽ ഇറങ്ങിയത്.
സുരക്ഷിതരായി ഭൂമിയിൽ ഇറങ്ങിയവരെ ഹൂസ്റ്റണിലെ ജോൺസ് സ്പേസ് സെന്ററിലേക്ക് മാറ്റും.ആക്‌സിയം നാല് പേടകത്തില്‍ ശുഭാംശുവിനെ കൂടാതെ പെഗ്ഗി വിറ്റ്‌സന്‍ (അമേരിക്ക), സ്ലാവോസ് വിസ്‌നീവ്‌സ്‌കി (പോളണ്ട്), ടിബോര്‍ കാപു (ഹംഗറി) എന്നിവരാണുള്ളത്. ഇവരെ വഹിച്ചുള്ള ക്രൂ ഡ്രാഗണ്‍ പേടകം തിങ്കളാഴ്ച്ച വൈകുന്നേരം ഇന്ത്യന്‍ സമയം 4.45ന് ബഹിരാകാശനിലയത്തില്‍നിന്ന് അണ്‍ഡോക്ക് ചെയ്തത്.
ഒരാഴ്ച മെഡിക്കല്‍ വിദഗ്ധരുടെ നിരീക്ഷണത്തില്‍ യാത്രികര്‍ താമസിക്കും. ഇതേ തുടര്‍ന്നായും യാത്രികര്‍ പുറംലോകവുമായി സമ്പര്‍ക്കത്തിലാവുക.
space-mission-team-retun-to-safe-landing-in earth