ഷുഗർലാൻഡ്: ഹൂസ്റ്റണിലെ വെസ്റ്റ് ഓറത്തിലുള്ള സെൻറ്റ് മേരീസ് മലങ്കര യാക്കോബായ സിറിയക്ക് ഓർത്തഡോക്സ് ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ സിനിമ,സീരിയൽ,കലാ പ്രവർത്തകരുടെ ട്രൂപ്പായ സ്പാർക്ക് ഓഫ് കേരളാ പെർഫോമൻസ്, ആർട്ട്സ്,റിതം എന്നിവ സമ്പൂർണ്ണമായി ഒത്ത് ചേർന്ന ഉല്ലാസകരമായ ഈവൻറ്റ് നടത്തുന്നു.
സെപ്റ്റംബർ ശനിയാഴ്ച്ച 20 ന് സ്റ്റാഫോർഡിലുള്ള ഇമ്മാനുവേൽ സെൻ്ററിൽ വൈകുന്നേരം 6 മണി മുതൽ അഫ്സൽ,സ്വ്വാസിക,മോക്ഷ,വേദ,നാസർ,ജോജോ എന്നിവരടങ്ങിയ സംഘം സ്റ്റേജിൽ അരങ്ങേറും.

ചർച്ച് ചാരിറ്റി മുൻനിർത്തികൊണ്ടുള്ള ഈ കലാ സംഗമത്തിന് മിതമായ ടിക്കറ്റ് നിരക്കാണ് ഏർപ്പെടുത്തിയിരിക്കുന്നത് . ഓൺ ലൈനായും ടിക്കറ്റുകൾ ലഭ്യമാണ്. ഏവരുടെയും സഹായ സാന്നിധ്യ സഹകരണങ്ങൾ പ്രോഗ്രാം ചർച്ച് കമ്മിറ്റി പ്രതീക്ഷിക്കുന്നു.
വികാർ ഫാദർ ഡാനിയേൽ ജോൺ,സെക്രട്ടറി ഷെൽബി വഞ്ഞിപ്പാലം,ട്രഷറർ അലക്സ് തെക്കേതിൽ,പ്രോഗ്രം കൺവീനർ ബോബി ജോർജ് എന്നിവരുടെ നേതൃത്വത്തിൽ കമ്മിറ്റി പ്രവർത്തിക്കുന്നു.
റിപ്പോർട്ടർ;ജിൻസ് മാത്യു,റാന്നി
Spark of Kerala event to be held in Houston on September 20