ഗാസയില്‍ പട്ടിണിക്കിട്ട് കൊല്ലുന്ന ക്രൂരത: രണ്ടു ദിവസത്തിനുള്ളില്‍ പോഷകാഹരക്കുറവ് കാരണം മരിച്ചത് 21 കുട്ടികള്‍ ഉള്‍പ്പെടെ 72 പേര്‍

ഗാസയില്‍ പട്ടിണിക്കിട്ട് കൊല്ലുന്ന ക്രൂരത: രണ്ടു ദിവസത്തിനുള്ളില്‍ പോഷകാഹരക്കുറവ് കാരണം മരിച്ചത് 21 കുട്ടികള്‍ ഉള്‍പ്പെടെ 72 പേര്‍

ഗാസ: ഭക്ഷണവും പോഷകാഹാരങ്ങളും ലഭിക്കാതെ ഗാസയില്‍ രണ്ടു ദിവസത്തിനുള്ളില്‍ മരണപ്പെട്ടത് 21 കുട്ടികള്‍ ഉള്‍പ്പെടെ 72 പേര്‍. കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ പോഷകാഹാരക്കുറവു കാരണം 21 കുട്ടികള്‍ മരിച്ചെന്ന് ഗാസ സിറ്റി അല്‍-ഷിഫ ആശുപത്രി മേധാവി മുഹമ്മദ് അബു സാല്‍മിയ വ്യക്തമാക്കി.

പട്ടിണിമൂലം വടക്കന്‍ ഗാസയിലെ ആശുപത്രിയില്‍ ചൊവ്വാഴ്ച്ച ആറു ആഴ്ച പ്രായമുള്ള പിഞ്ചു കുട്ടി ഉള്‍പ്പെടെ നാലു കുട്ടികള്‍ കൂടി മരിച്ചതായി ആരോഗ്യപ്രവര്‍ത്തകര്‍ അറിയിച്ചു. ഖാന്‍ യൂനിസിലെ ആശുപത്രിയിലാണു ഇതില്‍ മൂന്നു കുട്ടികള്‍ മരിച്ചത്.
ഗാസയില്‍ പട്ടിണി മരണം തുടര്‍ക്കഥയാവുകയാണ്.

കഴിഞ്ഞ ആഴ്ച്ച 101 പേരാണ് മരണപ്പെട്ടത്. ഇതില്‍ 80 പേരും കുട്ടികളായിരുന്നു.
യുഎന്‍ പലസ്തീന്‍ അഭയാര്‍ഥി ഏജന്‍സി ജീവനക്കാര്‍ക്കു പോലും ഭക്ഷണം ലഭിക്കാത്ത സാഹചര്യമാണെന്നു ഏജന്‍സി മേധാവി ഫിലിപെ ലസറിനി അറിയിച്ചു.

പോഷകാഹാരക്കുറവു സംബന്ധിച്ച് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഗാസയിലെ 20 ലക്ഷത്തിലധികം പേര്‍ കടുത്ത ഭക്ഷ്യക്ഷാമം നേരിടുന്നതായാണ് റിപ്പോര്‍ട്ട്.

ഭക്ഷണ വിതരണ കേന്ദ്രത്തില്‍ ഉള്‍പ്പെടെ ഇസ്രയേല്‍ ആക്രമണ ഭീതി നിലനില്ക്കുന്നതിനാല്‍ ഗാസാ നിവാസികള്‍ കടുത്ത അരക്ഷിതാവസ്ഥിലുമാണ്. വരും ദിവസങ്ങളില്‍ ഈ സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാകുമെന്നാണ് ഐക്യരാഷ്ട്ര സഭയുടെ വിലയിരുത്തല്‍.

Starvation in Gaza: 72 people, including 21 children, die of malnutrition in two days

Share Email
Top