അധ്യാപകന്‍ ലൈംഗീക പീഡനത്തിനിരയാക്കിയ വിദ്യാര്‍ഥിനി തീകൊളുത്തി ആത്മഹത്യ ചെയ്തു

അധ്യാപകന്‍ ലൈംഗീക പീഡനത്തിനിരയാക്കിയ വിദ്യാര്‍ഥിനി തീകൊളുത്തി ആത്മഹത്യ ചെയ്തു

ഭുവനേശ്വര്‍: സ്വന്തം അധ്യാപകന്‍ ലൈംഗീക പീഡനത്തിനിരയാക്കിയ വിദ്യാര്‍ഥിനി തീകൊളുത്തി ആത്മഹത്യ ചെയ്തു. ഒഡീഷയിലാണ് നാടിനെ നടുക്കിയ പീഡനവും ആത്മഹത്യയുമുണ്ടായത്. അധ്യാപകന്‍ പീഡിപ്പിച്ചതിനെ തുടര്‍ന്നു ആത്മഹത്യയ്ക്ക് ശ്രമിച്ച  വിദ്യാര്‍ഥിനി ഗുരുതരമായി പൊള്ളലേറ്റ് . ഭുവനേശ്വര്‍ എയിംസില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയായിരുന്നു അന്ത്യം . രാഷ്ട്രപതി ദ്രൗപദി മുര്‍മു വിദ്യാര്‍ഥിനിയെ ഇന്നലെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു.

അധ്യാപകന്‍ തുടര്‍ച്ചയായി  വിദ്യാര്‍ഥിനിക്കു നേരെ ലൈംഗികാതിക്രമം നടത്തിയിട്ടും കോളജ് അധികൃതര്‍ നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്ന്  കഴിഞ്ഞ ദിവസമാണ് വിദ്യാര്‍ഥിനി സ്വയം തീകൊളുത്തിയത്. 90 ശതമാനം പൊള്ളലേറ്റ വിദ്യാര്‍ഥിനി അതീവഗുരുതര നിലയില്‍ ചികില്‍സയിലായിരുന്നു. അധ്യാപകനെതിരായ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെയാണ് ദാരുണസംഭവം നടന്നത്.

വിദ്യാര്‍ഥിനിയെ രക്ഷിക്കാന്‍ ശ്രമിച്ച സഹപാഠി 70 ശതമാനം പൊള്ളലേറ്റ് ഇതേ ആശുപത്രിയില്‍ ചികില്‍സയിലാണ്.സംഭവത്തെത്തുടര്‍ന്ന് ആരോപണ വിധേയനായ അസിസ്റ്റന്റ് പ്രഫസര്‍ സമീര്‍ കുമാര്‍ സാഹുവിനെ അറസ്റ്റ് ചെയ്തു. കോളജ് പ്രിന്‍സിപ്പല്‍ ദിലീപ് സാഹുവിനെ സസ്പെന്‍ഡ് ചെയ്തു.
കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ചരണ്‍ മാജി പറഞ്ഞു.

Student commits suicide after being sexually assaulted by teacher
Share Email
LATEST
Top