മഹാരാഷ്ട്ര നിയമസഭാ പരിസരത്ത് തമ്മിൽത്തല്ലി ബിജെപി-എൻസിപി അനുയായികൾ. ബിജെപി എംഎൽഎ ഗോപിചന്ദ് പടാൽക്കറുടെയും എൻസിപി (ശരദ് പവാർ വിഭാഗം) എംഎൽഎ ജിതേന്ദ്ര അവാദിന്റെയും അനുയായികൾ തമ്മിലാണ് ഏറ്റുമുട്ടിയത്. കാറിന്റെ വാതിൽ തുറക്കുന്നതിനെച്ചൊല്ലി ഒരു ദിവസം മുൻപാണ് ഇരു നേതാക്കളും തമ്മിൽ വാക്കേറ്റമുണ്ടായത്. തുടർന്നാണ് കയ്യാങ്കളിയുമുണ്ടായത്.
രണ്ട് നേതാക്കളുടെയും അനുയായികൾ വിധാൻ ഭവൻ സമുച്ചയത്തിനുള്ളിൽ നേർക്കുനേർ എത്തിയതോടെയാണ് വലിയ തമ്മിൽത്തല്ല് ഉണ്ടായത്. സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
രണ്ട് പാർട്ടികളിലെയും പ്രവർത്തകർ തമ്മിൽ പരസ്പരം ആക്രോശിക്കുകയും തള്ളുകയും ചെയ്യുന്നതായി വീഡിയോയിൽ കാണാൻ കഴിയും.
സംഭവത്തിൻ്റെ വീഡിയോ കാണാം:
Mumbai, Maharashtra: A clash broke out between BJP MLA Gopichand Padalkar and supporters of NCP-SCP leader Jitendra Awhad inside the Vidhan Bhavan premises
— IANS (@ians_india) July 17, 2025
(Video source: Vidhan Bhavan security staff) pic.twitter.com/BvrhUCm7wo