ഡമാസ്‌കസ്: സവെയ്ദ നഗരത്തില്‍ സുന്നി ഗോത്രവിഭാഗവും ദ്രൂസ് ന്യൂനപക്ഷവും തമ്മില്‍ അതിരൂക്ഷമായ ഏറ്റുമുട്ടല്‍ നടക്കുന്നതിനിടെ സിറിയന്‍ സൈന്യം നഗരത്തിനുളളില്‍ പ്രവേശിച്ചു. ഇതിനു പിന്നാലെ സിറിയന്‍ സര്‍ക്കാര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു.
ഇസ്രയേല്‍ സൈന്യം പ്രദേശത്ത് ആക്രമണം നടത്തിയതിനു പിന്നാലെയാണ് സിറിയ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. ദ്രൂസ് വിഭാഗത്തില്‍പ്പെട്ട വ്യവസായിയെ തട്ടിക്കൊണ്ടുപോയതാണു സംഘര്‍ഷത്തിനു തുടക്കമിട്ടത്. പിന്നീട് സംഘര്‍ഷം രൂക്ഷമായി. ഇതോടെ ക്രമസമാധാനം പുന:സ്ഥാപിക്കാന്‍ സിറിയന്‍ സര്‍ക്കാര്‍ സേനയെ അയച്ചു. സുരക്ഷാസേന ദ്രൂസ് വിഭാഗവുമായി ഏറ്റുമുട്ടുകയും ചെയ്തു. ഇ തോടെയാണ് ഇസ്രയേല്‍ സംഘര്‍ഷത്തില്‍ ഇടപെട്ടത്.
സിറിയന്‍ സൈനിക ടാങ്കിനു നേര്‍ക്ക് ഇസ്രയേല്‍ ആക്രമണം നടത്തി. ദ്രൂസ് ന്യൂനപക്ഷത്തെ സംരക്ഷിക്കാനാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ അറിയിച്ചു. ഇസ്രയേല്‍ വിശ്വസ്ത ന്യൂനപക്ഷമായാണ് ദ്രൂസിനെ കാണുന്നത്.
Syria declares ceasefire after troops enter Sweida city