സിജോയ് പറപ്പള്ളില്‍
താമ്പാ: സേക്രഡ് ഹാര്‍ട്ട് ക്നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയില്‍ ദേശീയ പേരന്റ്‌സ് ദിനം ആഘോഷിച്ചു. ഹോളി ചൈല്‍ഡ്ഹുഡ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ആഘോഷങ്ങള്‍ക്ക് കുട്ടികള്‍ തന്നെ നേതൃത്വം നല്‍കിയതും വിവിധ പരിപാടികള്‍ അവതരിപ്പിച്ചതും മാതാപിതാക്കളുടെ മനം കവരുന്നതായിരുന്നു.

ഇടവക വികാരി ഫാ. ജോസ് ആദോപ്പിള്ളില്‍, സണ്‍ഡേ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സാലി കുളങ്ങര, രക്ഷകര്‍ത്ത്വ പ്രതിനിധി മെല്‍വിന്‍ പുളിയംതൊട്ടിയില്‍, ഹോളി ചൈല്‍ഡ്ഹുഡ് മിനിസ്ട്രി കോര്‍ഡിനേറ്റര്‍ സിസ്റ്റര്‍ അമൃതാ എസ്. വി.എം. എന്നിവര്‍ സംസാരിച്ചു.

Tampa kids celebrate Parents’ Day