വൈറ്റ് ഹൗസില്‍ താത്കാലിക ലോക്ക്ഡൗണ്‍; ഫോൺ എറിഞ്ഞതിനെ തുടർന്ന് സുരക്ഷാകരുതല്‍ ശക്തമാക്കി

വൈറ്റ് ഹൗസില്‍ താത്കാലിക ലോക്ക്ഡൗണ്‍; ഫോൺ എറിഞ്ഞതിനെ തുടർന്ന് സുരക്ഷാകരുതല്‍ ശക്തമാക്കി

ചൊവ്വാഴ്ച ഉച്ചയോടെ വൈറ്റ് ഹൗസിൽ താൽക്കാലികമായി സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി റിപ്പോർട്ടുകൾ. വൈറ്റ് ഹൗസിന്റെ നോർത്ത് ലോണിലേക്കുള്ള സുരക്ഷാവേലിക്ക് മുകളിലൂടെ ആരോ ഫോൺ എന്ന് കരുതുന്ന വസ്തു എറിഞ്ഞത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് സീക്രട്ട് സർവീസ് കര്‍ശന സുരക്ഷ നടപടികൾ സ്വീകരിച്ചത്.

തുടർന്ന് വൈറ്റ് ഹൗസിലെ പ്രവേശന കവാടങ്ങൾ താൽക്കാലികമായി അടച്ചുപൂട്ടി. സംഭവസമയത്ത് വിദ്യാഭ്യാസ സെക്രട്ടറി ലിൻഡ മക്മഹോണുമായി സംസാരിക്കാൻ എത്തിയ മാധ്യമപ്രവർത്തകർ സമീപത്തുണ്ടായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ ഇവരെ ജെയിംസ് എസ്. ബ്രാഡി ബ്രീഫിംഗ് റൂമിലേക്ക് മാറ്റി.

വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് പിന്നീട് ഇക്കാര്യം സ്ഥിരീകരിച്ചു. വൈറ്റ് ഹൗസ് ലോക്ക്ഡൗൺ പകൽ 11.56 ഓടെ നീക്കംചെയ്തതായും, മാധ്യമപ്രവർത്തകർ വീണ്ടും നോർത്ത് ലോണിലേക്കു തിരിച്ചെത്തിയതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

താത്കാലിക ലോക്ക്ഡൗൺ ഉണ്ടായെങ്കിലും, പ്രസിഡന്റ് ട്രംപിന്റെ മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികളില്‍ മാറ്റമുണ്ടായില്ല. സംഭവത്തെക്കുറിച്ച് വൈറ്റ് ഹൗസ് ഇതുവരെ ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിച്ചിട്ടില്ല.

ഇതുവരെ ഇത്തരം സംഭവങ്ങൾ ഒന്നുമാത്രമല്ല. ഇക്കഴിഞ്ഞ മാർച്ചിലും സുരക്ഷാവീഴ്ച സംഭവിച്ചിരുന്നു. അന്നത്തെ സംഭവത്തിൽ ഒരു കുഞ്ഞ് ,മുഴുവൻ സുരക്ഷാ നിലപാടുകൾ മറികടന്ന് വൈറ്റ് ഹൗസ് വളപ്പിലേക്ക് കടന്നിരുന്നു. പിന്നീട് സീക്രട്ട് സർവീസ് കുട്ടിയെ രക്ഷപ്പെടുത്തി മാതാപിതാക്കളുടെ അടുത്തേക്ക് എത്തിക്കുകയായിരുന്നു.

Temporary Lockdown at White House; Security Tightened After Phone Thrown Over Fence

Share Email
Top