ടെസ്ല ‘വൈ’ മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കുക 60 മുതല്‍ 68 ലക്ഷം രൂപക്കു വരെ

ടെസ്ല ‘വൈ’ മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കുക 60 മുതല്‍ 68 ലക്ഷം രൂപക്കു വരെ

മുംബൈ: അമേരിക്കന്‍ വ്യവസായ ഭീമന്‍ ഇലോണ്‍ മസ്‌കിന്‍ന്റെ സ്വന്തം  ടെസ്ലയുടെ ‘വൈ’ മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ ലഭിക്കുക 60 മുതല്‍ 68 ലക്ഷം രൂപ വരെ വിലയ്ക്ക്.

വൈ മോഡല്‍ എസ് യു വി കാറുകളാണ് ഇന്ത്യയില്‍ വില്പനയ്ക്ക് ഇറക്കുന്നതെന്നു ടെസ്ലയുടെ ഔദ്യോഗീക വെബ്‌സൈറ്റ് തന്നെ വ്യക്തമാക്കുന്നു. അമേരിക്കന്‍ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ടെസ്ല ഇന്ത്യയിലെ ആദ്യ ഷോറൂം മുംബൈയിലെ ബാന്ദ്ര കുര്‍ളാ കോംപ്ലക്‌സിലെ മേക്കര്‍ മാക്‌സിറ്റി മാളിലാണ് തുറക്കുന്നത്. മസ്‌കിന്റെ കമ്പനി ഇതോടെ ഇന്ത്യയില്‍ ഔദ്യോഗീകമായി പ്രവര്‍ത്തനം തുടങ്ങും.
റിയര്‍-വീല്‍ ഡ്രൈവ് വേരിയന്റിന്റെ  വില 60 ലക്ഷം രൂപയായിരിക്കും. അതേ സമയം, ലോംഗ്  റേഞ്ച് റിയര്‍-വീല്‍ ഡ്രൈവ് മോഡലിന് 68 ലക്ഷം രൂപ വരെയാണ് ഇന്ത്യയില്‍ വില.

അമേരിക്ക, ചൈന, ജര്‍മനി തുടങ്ങിയ രാജ്യങ്ങളിലെ ടെസ്ല വൈ  മോഡല്‍ കാറുകളുടെ  വിലയേക്കാള്‍  കൂടുതലാണ്. യുഎസില്‍  വൈ മോഡല്‍ കാറുകള്‍ 44,990- അമേരിക്കന്‍ ഡോളറിലാണ്  ആരംഭിക്കുന്നത്. ചൈനയില്‍ 263,500 യുവാന്‍, ജര്‍മനിയില്‍ 45,970 യൂറോ എന്നിങ്ങനെയാണ് വില. ഇന്ത്യയിലെ ഇറക്കുമതി  നികുതികളാണ് വിലകൂടാന്‍ കാരണമെന്നാണ് ടെസ്ലയുടെ  വാദം.

ചൈനയിലെ ഷാംഗ്ഹായ് ഗിഗാ ഫാക്ടറിയില്‍ നിര്‍മിച്ച് ഇറക്കുമതി ചെയ്ത കാറുകലാണ് ഇപ്പോള്‍ ഇന്ത്യയില്‍ വില്പനയ്ക്കായി എത്തുന്നത്.നിലവില്‍ ആറു മോഡല്‍ വൈ യൂണിറ്റുകള്‍ ഇന്ത്യയില്‍ എത്തിച്ചിട്ടുണ്ട്. ഇവ മുംബൈ ഷോറൂമില്‍ പ്രദര്‍ശനത്തിനും ടെസ്റ്റ് ഡ്രൈവിനുമായി  ഉപയോഗിക്കും.

വാഹനങ്ങളോടൊപ്പ ഒരു മില്യണ്‍  ഡോളര്‍ വില വരുന്ന സൂപ്പര്‍ ചാര്‍ജര്‍ ഉപകരണങ്ങളും ആക്‌സസറികളും ടെസ്ല ഇന്ത്യയില്‍ എത്തിച്ചു. ചൈനയിലും യുഎസിലും നിര്‍മിച്ചവയാണ് ഇവ. മുംബൈയിലും സമീപ സ്ഥലങ്ങളിലും  സൂപ്പര്‍ ചാര്‍ജര്‍ കേന്ദ്രങ്ങളും കമ്പനി സ്ഥാപിക്കും.

മുംബൈയിലെ വിപണന സാധ്യതകള്‍ പരിശോധിച്ച ശേഷമാവും മറ്റു സ്ഥലങ്ങളില്‍ ടെസ്ല പുതിയ യൂണിറ്റുകള്‍ ആരംഭിക്കുന്ന കാര്യത്തില്‍ തീരുമാനം ആകുക.

Tesla Model Y to be sold in Indian market for Rs 60 to 68 lakhs
Share Email
LATEST
More Articles
Top