തായ്‌ലാന്‍ഡ് -കംബോഡിയ സംഘര്‍ഷം: ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്കി

തായ്‌ലാന്‍ഡ് -കംബോഡിയ സംഘര്‍ഷം: ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്കി

ബാംങ്കോംക്ക് : കംബോഡിയയും-തായ്‌ലന്‍ഡും തമ്മില്‍ സംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തില്‍ ഈ മേഖലയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി കംബോഡിയയിലെ ഇന്ത്യന്‍ എംബസി. അതിര്‍ത്തി മേഖലയിലേക്ക് യാതൊരു കാരണവശലും പോകരുതെന്നു നിര്‍ദേശം നല്കി. അത്യാവശ്യ സാഹചര്യങ്ങളില്‍ +855 92881676 എന്ന നമ്പറില്‍ ബന്ധപ്പെടാം.

സംഘര്‍ഷം രൂക്ഷമായതിനു പിന്നാലെ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ ന്യൂയോര്‍ക്കില്‍ അടിയന്തര യോഗം ചേര്‍ന്നു. നിലവിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ മലേഷ്യ മധ്യസ്ഥത ന്നദ്ധത അറിയിക്കുകയും ചെയ്തു.

തായ്‌ലന്‍ഡും കംബോഡിയയും തമ്മിലുള്ള അതിര്‍ത്തി രൂക്ഷമായ പശ്ചാത്തലത്തില്‍ 58,000ത്തോളം ആളുകള്‍ അഭയ കേന്ദ്രങ്ങളിലേക്ക് എത്തിയതായി തായ് ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച അറിയിച്ചു. അതിര്‍ത്തിക്കടുത്തുള്ള മേഖലയില്‍ നിന്ന് 23,000-ത്തിലധികം ആളുകള്‍ പലായനം ചെയ്തതായി കംബോഡിയന്‍ അധികൃതര്‍ പറഞ്ഞു. സംഘര്‍ഷത്തില്‍ ഇതുവരെ 32 പേര്‍ മരിച്ചു. ഇതില്‍ 19 തായ് പൗരന്മാരും 13 കംബോഡിയക്കാരുമാണ്.

Thailand-Cambodia conflict: Indians issued alert

Share Email
Top