ലെയോ പതിനാലാമന്‍ മാര്‍പാപ്പയുടെ ജന്മഗൃഹം ഇനി ചരിത്ര സ്മാരകം: ഷിക്കാഗോയിലെ വീട് പ്രാദേശീക ഭരണകൂടം ഏറ്റെടുത്തു

ലെയോ പതിനാലാമന്‍ മാര്‍പാപ്പയുടെ ജന്മഗൃഹം ഇനി ചരിത്ര സ്മാരകം: ഷിക്കാഗോയിലെ വീട് പ്രാദേശീക ഭരണകൂടം ഏറ്റെടുത്തു

ഷിക്കാഗോ: ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ലെയോ പതിനാലാമന്‍ മാര്‍പാപ്പയുടെ ജന്മഗൃഹം ഇനി ചരിത്ര സ്മാരകം. ജനിച്ചുവളര്‍ന്ന ഷിക്കാഗോ ഡോള്‍ട്ടണിലുള്ള വീട് പ്രാദേശിക ഭരണ കൂടം ഏറ്റെടുത്തു. വില്ലേജ് ബോര്‍ഡ് ചേര്‍ന്നാണ് ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്. 3,75.000 അമേരികക്ന്‍ ഡോളറിനാണ് വീട് ഏറ്റടെുത്തത്.

വീടും പരിസരവും ചരിത്രസ്മാ രകമായി നിലനിര്‍ത്താനാണു തീരുമാനമെന്നും ഇതിന്റെ പരിപാലനത്തിന് ഉടന്‍ സ്റ്റിയറിംഗ് കമ്മിറ്റി രൂപീകരിക്കുമെന്നും മേയര്‍ ജാസന്‍ ഹൗസ് വ്യക്തമാക്കി.വീട് ഏറ്റെടുക്കല്‍ നടപടികളില്‍ ഷിക്കാഗോ അതിരൂപതയും സഹായിക്കുമെന്നാണ് റിപ്പോര്‍ട്ട്. മാര്‍പാപ്പ ജനിച്ചുവളര്‍ന്ന ഭവനം നിരവധി ആളുകളെയാണ് ആകര്‍ഷിക്കുന്നതെന്നും ഇതു ഈ ഗ്രാമത്തിന് പുതിയ ഊര്‍ജവും ശ്രദ്ധയും കൊണ്ടു വരുന്നുവെന്നും, ഗ്രാമത്തിന്റെ വികസനത്തിന് ഏറെ സാധ്യതകളാണ് മുന്നിലുള്ളതെന്നുമാണ് പ്രാദേശീക ഭരണകൂടം കണക്കു കൂട്ടുന്നത്.

മാര്‍പാപ്പ ജനിച്ചു വളര്‍ന്ന വീട് മാര്‍പാപ്പയുടെ കുടുംബാംഗങ്ങള്‍ നേരത്തെ മറ്റൊരാള്‍ക്ക് കൈമാറ്റം ചെയ്തിരുന്നു. അയാള്‍ വീണ്ടും കൈമാറ്റം നടത്തി. ഇപ്പോള്‍ കൈവശം വച്ചിട്ടുള്ള ആള്‍ വില്പ്‌യ്ക്കായി വച്ചിരിക്കേയാണ് ഇവിടെ ജനിച്ചുവളര്‍ന്ന കര്‍ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പെ ര്‍വോസ്റ്റ് മേയ് എട്ടിന് മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടത്. ഇതോടെ വീടിന്റെ വില്പന ഉടമ താത്കാലികമായി നിര്‍ത്തിവച്ചു. ഇതിനു പിന്നാലെയാണു പ്രാദേശിക ഭരണകൂട് വീട് ഏറ്റെടുക്കാന്‍ തീരുമാനിച്ചത്.

The birthplace of Pope Leo XIV is now a historic monument: The Chicago home has been acquired by the local government.

Share Email
LATEST
Top