ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സില്‍ ഭക്തിസാന്ദ്രമായ ഗാനവിരുന്നൊരുക്കി ഗായക സംഘം

ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സില്‍ ഭക്തിസാന്ദ്രമായ ഗാനവിരുന്നൊരുക്കി ഗായക സംഘം

ജോര്‍ജ് തുമ്പയില്‍

സ്റ്റാംഫോര്‍ഡ്, കണക്ടിക്കട്ട് : മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സില്‍ ഭക്തിസാന്ദ്രമായ ഗാനവിരുന്നൊരുക്കി ഗായകസംഘം.

ന്യൂ ജേഴ്സി മേഖലയിലെ ഇടവകകളില്‍ നിന്നുള്ള വിശ്വാസ സമൂഹമാണ് ഗായകസംഘത്തില്‍ അണിനിരന്നത്. ചിട്ടയാര്‍ന്ന ഗാനങ്ങള്‍ ആലപിച്ച് ഗായകര്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്തവരുടെ മനം കവര്‍ന്നു. 13 ഗാനങ്ങള്‍ പരിശീലിച്ച ഗായകസംഘം 12 ഗാനങ്ങളും ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത് ഷെഡ്യുള്‍ ബുക്കില്‍ ചേര്‍ത്തിരുന്നു.

തീം ഗാനമുള്‍പ്പെടെയുള്ളവ രചിച്ചത് മിഡ് ലാന്‍ഡ് പാര്‍ക്ക് സെന്റ് സ്റ്റീഫന്‍സ് ഇടവക വികാരിയും നിരവധി ആല്‍ബങ്ങളുടെ ഉപജ്ഞാതാവുമായ ക്വയര്‍ കോര്‍ഡിനേറ്റര്‍ ഫാ. ഡോ. ബാബു കെ മാത്യു ആയിരുന്നു. അച്ചന്റെ ഏറ്റവും പുതിയ ആല്‍ബം ‘കാദീശ്” ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പരുമല ക്യാന്‍സര്‍ സെന്ററിന് വേണ്ടിയുള്ള ‘സഹോദരന്‍’ പ്രൊജക്റ്റിന്റെ ധനശേഖരണാര്‍ത്ഥം കേരളത്തിലെ 15 പ്രശസ്ത ഗായകര്‍ പാടിയ ഈ ആല്‍ബത്തിലെ ഓരോ ഗാനത്തിലും ഭക്തിയും വരികളും, സംഗീതവും, ആലാപനവും ഇഴ ചേര്‍ന്ന് അവാച്യമായ ആത്മീയ അനുഭൂതി പകര്‍ന്നിരുന്നു.

പ്രശസ്ത സംഗീത സംവിധായകനും, ഗായകനുമായ ജോസി പുല്ലാട് ആയിരുന്നു സംഗീതമൊരുക്കിയത്. സ്റ്റാഫോര്‍ഡിലും ജോസി പുല്ലാട് എത്തി മ്യൂസിക് ഡയറക്ടര്‍ ആയി സേവനമനുഷ്ഠിച്ചു.റാസയ്ക്ക് ശേഷം നടന്ന സ്വീകരണ ഗാനം മനോഹരമായി ആലപിച്ച ഗായകസംഘം വിശ്വാസികളുടെ മനം കവര്‍ന്നു. ലിന്‍ഡന്‍ സെന്റ് മേരീസിലെ ജേക്കബ് ജോസഫിനായിരുന്നു കീ ബോര്‍ഡ് ചുമതല.

20പേരടങ്ങുന്ന ഗായക സംഘത്തില്‍ ശോഭാ ജോസഫ് (ലിന്‍ഡന്‍ സെന്റ് മേരീസ്), ഫിലിപ്പ് തങ്കച്ചന്‍ (മൗണ്ട് ഒലിവ് സെന്റ് തോമസ്), അനിതാ ഫിലിപ്പ് (മൗണ്ട് ഒലിവ് സെന്റ് തോമസ്), ഇന്ദിരാ തുമ്പയില്‍ (മൗണ്ട് ഒലിവ് സെന്റ് തോമസ്) എന്നിവരും മിഡ്ലാന്‍ഡ് പാര്‍ക്ക് സെന്റ് സ്റ്റീഫന്‍സില്‍ നിന്നുള്ള താഴെ പറയുന്നവരും ഉള്‍പ്പെട്ടിരുന്നു: ദാസ് കണ്ണംകുഴിയില്‍, ജെസി മാത്യു, തോമസ് മാത്യു, രാജി ജോര്‍ജ്, സൂസന്‍ ജോര്‍ജ്, റിന്‍സു ജോര്‍ജ്, സാലി ജോര്‍ജ്, മോളി വറുഗീസ്, ജസ്റ്റിന്‍ ജോണ്‍, ജയാ ജോണ്‍, ഈവാ കെന്നത്ത്, എബി തര്യന്‍, അജു തര്യന്‍, അലീനാ തര്യന്‍, ആലിസണ്‍ തര്യന്‍ എന്നിവരോടൊപ്പം ഫാ. ഡോ. ബാബു കെ. മാത്യുവും അണിചേര്‍ന്നു.

The choir presented a devotional song feast at the Family and Youth Conference
Share Email
Top