റഷ്യക്കു നേരെ സാമ്പത്തീക കടിഞ്ഞാണുമായി യൂറോപ്യൻ യൂണിയൻ, കാര്യമാക്കാതെ റഷ്യ

റഷ്യക്കു നേരെ സാമ്പത്തീക കടിഞ്ഞാണുമായി യൂറോപ്യൻ യൂണിയൻ, കാര്യമാക്കാതെ റഷ്യ

ബ്രസൽസ്: റഷ്യക്കു നേരെ സാമ്പത്തീക കടിഞ്ഞാണുമായി യൂറോപ്യൻ യൂണിയൻ. റഷ്യയുടെ എണ്ണ, പ്രകൃതി വാതക വരുമാനം തടയാൻ ലക്ഷ്യമിടുന്ന പുതിയ ഉപരോധങ്ങൾക്ക് യൂറോപ്യൻ യൂണിയൻ അംഗീകാരം നല്‌കി. യുക്രെയ്നെ ആക്രമിക്കുന്നതിന്റെ പേരിൽ യൂറോപ്യൻ യൂണിയൻ റഷ്യക്കെതിരേ പ്രഖ്യാപിക്കുന്ന 18 -ാമത്തെ ഉപരോധമാണ് കഴിഞ്ഞദിവസം പ്രഖ്യാപിച്ചത്.

എന്നാൽ യൂറോപ്യൻ യൂണിയൻ തീരുമാനങ്ങളെ റഷ്യ കാര്യമാക്കുന്നില്ല. റഷ്യൻ ക്രൂഡ് ഓയിലിനു ജി-7 നിശ്ചയിച്ച 60 ഡോളർ വിലപരിധി 47.6 ഡോളറായി താഴ്ത്താനുള്ള നിർദേശമാണ് ഉപരോധങ്ങളിൽ ഏറ്റവും നിർണായകം. റഷ്യക്കെതിരായ ഏറ്റവും ശക്തമായ നടപടിയാണിതെന്ന് യൂറോപ്യൻ യൂണിയൻ വിദേശനയ മേധാവി കായാ കല്ലാസ് വ്യക്തമാക്കി.

റഷ്യൻ എണ്ണ കടത്താൻ ഉപയോഗിക്കുന്ന 105 കപ്പലുകൾക്കും ഉപരോധമുണ്ടാകും. നിലവി ലുള്ള ഉപരോധങ്ങൾ മറികടക്കാൻ സഹായിക്കുന്ന ചൈനീസ് ബാങ്കുകളും നടപടി നേരി ടുമെന്നു കായാ കല്ലാസ് വ്യക്തമാക്കി.പുതിയ ഉപരോധങ്ങൾ ഉചിതമാണെന്ന് യു ക്രെയ്ൻ പ്രസിഡൻ്റ് വോളോഡിമർ സ്‌കി പ്രതികരിച്ചു.,എന്നാൽ യൂറോപ്യൻ യൂണിയൻ ഉപരോധങ്ങളെ റഷ്യ കാര്യ കാര്യമാക്കുന്നില്ലെന്നതാണ് വസ്തുത.

2022 ഡിസംബറിലാണ് റഷ്യൻ ക്രൂഡ് ഓയിൽ വില വീപ്പയ്ക്ക് 60 ഡോളറായി ജി-7 രാജ്യങ്ങൾ നിശ്ചയിച്ചത്.റഷ്യയെ സഹായിക്കുന്ന ഷിപ്പിംഗ്, ഇൻഷുറ ൻസ് സ്ഥാപനങ്ങൾക്കുമേൽ ഉപരോധം ചുമ ത്തിയാണ് വിലപരിധി നടപ്പാക്കാൻ ശ്രമിച്ചത്. എന്നാൽ, ഈ നീക്കം കാര്യമായ ഗുണം ചെയ്‌തില്ല.പുതിയ നീക്കത്തെയും റഷ്യ വലിയ സംഭവമായി കാണുന്നില്ല.

The European Union has imposed economic sanctions on Russia, but Russia has ignored them.

Share Email
LATEST
More Articles
Top