വേറിട്ട അനുഭവമായി ചിക്കാഗോ ബെന്‍സന്‍വില്‍ ദൈവാലയത്തിലെ പ്രഥമ വോളി ടൂര്‍ണമെന്റ്

വേറിട്ട അനുഭവമായി ചിക്കാഗോ ബെന്‍സന്‍വില്‍ ദൈവാലയത്തിലെ പ്രഥമ വോളി ടൂര്‍ണമെന്റ്

ലിന്‍സ് താന്നിച്ചുവട്ടില്‍
.
ചിക്കാഗോ : ബെന്‍സന്‍വില്‍ സേക്രഡ് ഹാര്‍ട്ട് ദേവാലയത്തിലെ കൂടാരയോഗതല പ്രഥമ വോളിമ്പോള്‍ ടൂര്‍ണമെന്റ് ഇടവകാംഗങ്ങളുടെ ഏവരുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

നാലു ടീമുകള്‍ മാറ്റുരച്ച ആവേശം വാനോളമുയര്‍ത്തിയ മല്‍സരത്തില്‍ സെന്റ് സ്റ്റീഫന്‍, സെന്റ് മൈക്കിള്‍ യുണൈറ്റഡ്, സെന്റ് അഗസ്റ്റിന്‍, സെന്റ് അല്‍ഫോന്‍സ എന്നീകൂടാരയോഗ ടീമുകള്‍ പങ്കെടുത്തു.

സെന്റ് സ്റ്റീഫന്‍സ് ടീം ഒന്നാം സ്ഥാനം നേടി, സെന്റ് മൈക്കിള്‍ യുണൈറ്റഡ്, സെന്റ് അഗസ്റ്റിന്‍ എന്നീ ടീമുകളാണ് രണ്ടും മൂന്നും സ്ഥാനത്ത് എത്തിയത്.

വിജയികള്‍ക്ക് എബ്രാഹം കാരാപ്പിള്ളില്‍ മെമ്മോറിയല്‍ പുരസ്‌കാരങ്ങള്‍ ഇടവക വികാരി ഫാ.തോമസ് മുളവനാല്‍ സമ്മാനിച്ചു.


അസി.വികാരി ഫാ. ബിന്‍സ്‌ചേത്തലില്‍, ജോബിന്‍ പറമ്പടത്തുമലയില്‍, ജൂബിന്‍ പണിക്കശ്ശേരില്‍, സെല്‍വിന്‍ കരോട്ടുമന്നാകുളം, സുനില്‍ കോയിത്തറ എന്നിവര്‍ ടീം ലീഡേഴ്‌സ് ആയി ക്രമീകരണങ്ങള്‍ക്കു നേതൃത്വം നല്‍കി.

The first volleyball tournament at the Bensonville Temple in Chicago was a unique experience.
Share Email
LATEST
Top