ഫോർട്ട് ബെൻഡ് കൗണ്ടി ജസ്റ്റിസ് ഓഫ് പീസായി മത്സരിക്കുന്ന ഡോ. മാത്യു വൈരമണ്ണിന്റെ കിക്കോഫ് ചടങ്ങു പ്രൗഢഗംഭീരമായി

ഫോർട്ട് ബെൻഡ് കൗണ്ടി ജസ്റ്റിസ് ഓഫ് പീസായി മത്സരിക്കുന്ന ഡോ. മാത്യു വൈരമണ്ണിന്റെ കിക്കോഫ്    ചടങ്ങു   പ്രൗഢഗംഭീരമായി

ജീമോൻ റാന്നി

ഹൂസ്റ്റൺ: ഫോർട്ട് ബെൻഡ് കൗണ്ടി ജസ്റ്റിസ് ഓഫ് പീസ് പ്രിസിൻക്റ്റ് 3-ലേക്ക് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഡോ. മാത്യു വൈരമണ്ണിന്റെ
തിരഞ്ഞെടുപ്പു കിക്കോഫ് ചടങ്ങു് സാമൂഹ്യ സാംസ്‌കാരിക മാധ്യമ സാമുദായിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് പ്രൗഢഗംഭീരമായി മാറി.

2025 ജൂലൈ 5 ശനിയാഴ്ച രാവിലെ 11:30 ന് ഇന്ത്യൻ സമ്മർസ്‌ റെസ്റ്റോറന്റ് (മദ്രാസ് പവലിയൻ) ഷുഗർലാൻഡിൽ വച്ചാണ് കിക്കോഫ് പരിപാടി നടന്നത്. 2026 മാർച്ച് 3
നാണ് തിരഞ്ഞെടുപ്പ്

അഭിഭാഷകൻ, അദ്ധ്യാപകൻ, സാഹിത്യകാരൻ, സാമൂഹ്യ പ്രവർത്തകൻ എന്നീ നിലകളിൽ ഹൂസ്റ്റൺകാർക്ക് സുപരിചിതനാണ് ഡോ. വൈരമൺ.

സ്റ്റാഫ്‌ഫോർഡ് സിറ്റി മേയർ കെൻ മാത്യു, ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജ് കെ.പി.ജോർജ്, ഗ്ലോബൽ ഇന്ത്യൻ ന്യൂസ് സിഇഓ ജെയിംസ് കൂടൽ, ഇൻഡോ അമേരിക്കൻ റിപ്പബ്ലിക്കൻ ഫോറം പ്രസിഡന്റ് ജെയിംസ് മുട്ടുങ്കൽ, ഇൻഡോ അമേരിക്കൻ കൺസർവേറ്റിവ് ടെക്സാസ് ഫോറം പ്രസിഡണ്ട് ബിജയ് ഡിക്സിറ്റ്, ട്രഷറർ സ്വപൻ ധൈര്യവൻ, സാഹിത്യകാരൻ എ.സി ജോർജ്, റേഡിയോ ടോക്ക് പേഴ്സൺ ക്രിസ്‌ ഹീസ്‌ലി, അലക്സാണ്ടർ ഡാനിയേൽ, പൊന്നു പിള്ള, ഷീല ചെറു, മാക്സ് ആലിബാബോ തുടങ്ങിയവർ പ്രസംഗിച്ചു.

ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്കാരിക മാധ്യമ രംഗത്തെ പ്രമുഖരായ സൈമൺ വളാച്ചേരിൽ, അനിൽ ആറന്മുള, ജീമോൻ റാന്നി, മോട്ടി മാത്യു,ജെ ഡബ്ലിയു വര്ഗീസ് , ഡോ. ജോർജ് കാക്കനാട്ട്, ഡോ . നൈനാൻ മാത്തുള്ള, ബിജു ഇട്ടൻ, തോമസ് ചെറുകര, രമേശ് ചെറുവിരലാൽ, മഹേന്ദ്ര, എബ്രഹാം തോമസ്, മാത്യൂസ് ചാണ്ടപ്പിള്ള, സി.ജി. ഡാനിയേൽ, രാജൻ ഗീവർഗീസ്, അനൂപ് ചെറുകാട്ടൂർ, ജാമിൽ സിദ്ദിഖി (പാകിസ്ഥാൻ ക്രോണിക്കിൾ), ബാബു കൂടത്തിനാലിൽ, എബ്രഹാം തോമസ്, റിച്ചാർഡ് ജേക്കബ്, സുരേന്ദ്രൻ നായർ തുടങ്ങിയവർ തങ്ങളുടെ സാന്നിധ്യം കൊണ്ട് ചടങ്ങിനെ മികവുറ്റതാക്കി

കോട്ടയം മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്ന് ക്രിമിനൽ ലോയിൽ രണ്ടാം റാങ്കോടു കൂടി എൽഎൽഎം കരസ്ഥമാക്കി. ഇന്ത്യയിൽ നിന്ന് നിയമ ബിരുദം എടുത്ത് കൊല്ലത്തും ഡൽഹിയിലും അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു. സാൻ അന്റോണിയോയിലെ യൂണിവേഴ്സിറ്റി ഓഫ് ടെക്സസിൽ നിന്ന് സാമ്പത്തിക ആസൂത്രണത്തിൽ സി.എഫ്.പി. ബിരുദവും ഡോ. മാത്യു നേടിയിട്ടുണ്ട്. ഹാരിസ് കൗണ്ടിയിലെ ഡിസ്പ്യൂട്ട് റെസല്യൂഷൻ സെന്ററിൽ (DRC) അംഗീകൃത ജനറൽ സിവിൽ മീഡിയേറ്ററും ഫാമിലി മീഡിയേറ്ററുമാണ് അദ്ദേഹം.

ഒരു ജഡ്ജി എന്ന നിലയിൽ എല്ലാ തീരുമാനങ്ങളിലും പ്രാപ്യതയും അനുകമ്പയും നീതിയും ഉറപ്പാക്കാൻ താൻ പ്രതിജ്ഞാബദ്ധനാണെന്ന് ഡോ. മാത്യു വൈരമൺ പറഞ്ഞു യുവാക്കളെയും കുടുംബങ്ങളെയും പിന്തുണയ്ക്കുന്നതിലൂടെയും നിയമപരമായ ഉപദേശങ്ങൾ നൽകി സമൂഹത്തെ ശാക്തീകരിക്കുന്നതിലും താൻ ശ്രദ്ധകേന്ദ്രീകരിക്കുമെന്നും വൈരമൺ പറഞ്ഞു.

കരുണ, നീതി, കമ്മ്യൂണിറ്റി എന്നിവ തന്റെ പ്രധാന ലക്ഷ്യങ്ങളാണ്.”ജനങ്ങളോട് അനുകമ്പ കാണിക്കുക, എല്ലാവർക്കും നീതി നൽകുക, ഒരു മികച്ച കമ്മ്യൂണിറ്റി കെട്ടിപ്പടുക്കുക എന്നീ മൂന്ന് കാര്യങ്ങളിൽ ഞാൻ വിശ്വസിക്കുന്നു. അതുകൊണ്ടാണ് ഞാൻ ഈ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്, 2026 മാർച്ചിൽ നിങ്ങളുടെ വോട്ടും പിന്തുണയും എനിക്ക് ആവശ്യമാണ്.” ഡോ. മാത്യു വൈരമൺ അഭ്യർത്ഥിച്ചു.

പ്രവീൺ ജോസ് എംസിയായി പരിപാടികൾ നിയന്ത്രിച്ചു.വിഭവ സമൃദ്ധമായ ഉച്ചഭക്ഷണവും ഉണ്ടായിരുന്നു.

The kickoff event of Dr. Mathew Vairaman, who is contesting for Fort Bend County Justice of the Peace, was held grandly.

Share Email
Top