കൊച്ചി: സുരേഷ് ഗോപി ചിത്രം ‘ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള’ എന്ന ചിത്രത്തിന്റെ പേര് മാറ്റാന്‍ തയ്യാറാണെന്ന് നിര്‍മ്മാതാക്കള്‍. പേരിനൊപ്പം ഇനീഷ്യല്‍ കൂടി ചേര്‍ത്ത് പേര് ജാനകി വി. എന്നാക്കി മാറ്റാമെന്ന് നിര്‍മ്മാതാക്കള്‍ ഹൈക്കോടതിയെ അറിയിച്ചു. ജസ്റ്റിസ് എൻ. നഗരേഷ് കേസ് അടുത്ത ബുധനാഴ്ച പരിഗണിക്കാൻ മാറ്റി.
പ്രധാന മാറ്റങ്ങൾ:
- സിനിമയുടെ പേര് ‘ജെ.എസ്.കെ. ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള’ എന്നതിൽ നിന്ന് ‘ജെ.എസ്.കെ. ജാനകി വി. വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള’ എന്നാക്കി മാറ്റി.
- കഥാപാത്രത്തിന്റെ പേരായ ‘ജാനകി’ ക്രോസ് വിസ്താരത്തിനിടെ പരാമർശിക്കുന്ന ഭാഗങ്ങൾ മ്യൂട്ട് ചെയ്യാനോ പേര് മാറ്റാനോ ഉള്ള സെൻസർ ബോർഡിന്റെ നിർദേശം നിർമാതാക്കൾ അംഗീകരിച്ചു.
സിനിമയുടെ പേരുമായി ബന്ധപ്പെട്ട് സെൻസർ ബോർഡും നിർമാതാക്കളും തമ്മിൽ തർക്കം നിലനിന്നിരുന്നു. കഥാപാത്രത്തിന്റെ പേരിനൊപ്പം ഇനിഷ്യൽ ചേർക്കണമെന്നും ചിത്രത്തിന്റെ അവസാന ഭാഗത്തെ ക്രോസ് വിസ്താരത്തിനിടെ ‘ജാനകി’ എന്ന് ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും സെൻസർ ബോർഡ് ആവശ്യപ്പെട്ടിരുന്നു.
രാവിലെയും ഉച്ചകഴിഞ്ഞും കേസ് പരിഗണിച്ചെങ്കിലും സമവായത്തിലെത്താനായില്ല. ‘ജാനകി വിദ്യാധരൻ’ എന്ന പൂർണ്ണ പേരിന്റെ ഇനിഷ്യൽ ചേർത്ത് ‘വി ജാനകി’ എന്നോ ‘ജാനകി വി’ എന്നോ പേര് മാറ്റാനായിരുന്നു സെൻസർ ബോർഡ് നിർദേശിച്ചത്. കൂടാതെ, ക്രോസ് വിസ്താര രംഗങ്ങളിലൊന്നിൽ കഥാപാത്രത്തിന്റെ പേര് ‘ജാനകി’ എന്ന് പറയുന്നത് മ്യൂട്ട് ചെയ്യണമെന്നും ആവശ്യപ്പെട്ടു.
ആദ്യം ടീസർ ഉൾപ്പെടെ ‘ജാനകി’ എന്ന പേരിലായതിനാൽ പേര് മാറ്റുന്നത് ബുദ്ധിമുട്ടാണെന്ന് നിർമാതാക്കൾ കോടതിയെ അറിയിച്ചെങ്കിലും സെൻസർ ബോർഡ് തങ്ങളുടെ നിലപാടിൽ ഉറച്ചുനിന്നു. തുടർന്ന് കേസ് വീണ്ടും പരിഗണിച്ചപ്പോൾ, സിനിമയുടെ പേര് മാറ്റാൻ തയ്യാറാണെന്ന് നിർമാതാക്കൾ ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു.
മാറ്റങ്ങൾ വരുത്തിയ ഭാഗങ്ങൾ സമർപ്പിച്ചാൽ മൂന്നു ദിവസത്തിനുള്ളിൽ ചിത്രത്തിന് അനുമതി നൽകാൻ സാധിക്കുമെന്ന് സെൻസർ ബോർഡ് കോടതിയെ അറിയിച്ചു.
എഡിറ്റ് ചെയ്ത 24 മണിക്കൂറിനകം സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിക്കാനാണ് അണിയറക്കാരുടെ ശ്രമം. പുതിയ പതിപ്പ് ലഭിച്ച് മൂന്ന് ദിവസത്തിനകം സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നാണ് കോടതി ഉത്തരവിട്ടത്. 24 മണിക്കൂറിനകം സിനിമ സമര്‍പ്പിച്ചാല്‍ ചൊവ്വാഴ്ച സര്‍ട്ടിഫിക്കറ്റ് ലഭിക്കും. അങ്ങനെയാണെങ്കില്‍ ചിത്രം വെള്ളിയാഴ്ച തിയേറ്ററുകളിലെത്തിക്കാമെന്നാണ് നിര്‍മ്മാതാക്കള്‍ പ്രതീക്ഷിക്കുന്നത്. ബുധനാഴ്ച കേസ് കോടതി വീണ്ടും പരിഗണിക്കും.
The makers have agreed to change the title of the film ‘Janaki vs State of Kerala’; it will now be ‘Janaki V’