സീറോ മലബാര്‍ സഭയിലെ വിശ്വാസത്തിന്റെ ഗുണമേന്‍മയുള്ള വീഞ്ഞ് സൂക്ഷിക്കുന്ന ഇടമാണ് പാലാ രൂപത: മാര്‍ റാഫേല്‍ തട്ടില്‍

സീറോ മലബാര്‍ സഭയിലെ വിശ്വാസത്തിന്റെ ഗുണമേന്‍മയുള്ള വീഞ്ഞ് സൂക്ഷിക്കുന്ന ഇടമാണ് പാലാ രൂപത: മാര്‍ റാഫേല്‍ തട്ടില്‍

പാലാ: സീറോ മലബാര്‍ സഭയിലെ വിശ്വാസത്തിന്റെ ഗുണമേന്‍മയുള്ള വീഞ്ഞ് സൂക്ഷിക്കുന്ന ഇടമാണ് പാലാ രൂപതയെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ മാര്‍ റാഫേല്‍ തട്ടില്‍. പാലാ രൂപതാ പ്ലാറ്റിനം ജൂബിലി സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മാര്‍ റാഫേല്‍ തട്ടില്‍.

വിശുദ്ധി, ആത്മസമര്‍പ്പണം, സാമൂഹിക പ്രതിബദ്ധത എന്നിവയില്‍ പകരം വയ്ക്കാ നില്ലാത്ത അനന്യ വ്യക്തിത്വമാണ് പാലാ രൂപതയ്ക്കുള്ളത്.വിശ്വാസത്തിന്റെയും തനിമയുടെയും മേന്‍മയുടെയും ഇടമാണ് പാലാ രൂപത. കലര്‍പ്പില്ലാത്ത വിശ്വാസത്തിലൂടെയും പാരമ്പര്യത്തിലൂടെയും മുമ്പേ പറക്കുന്ന പക്ഷിയാണ്. പാലാ രൂപതയുടെ അടയാളം നോക്കി യാത്ര ചെയ്താല്‍ ആര്‍ക്കും വഴി തെറ്റില്ല. ഭാരതത്തിന്റെ പ്രഥമ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ഭര ണങ്ങാനത്തെ ആളൊഴിയാത്ത കബറിടമാണ് പാലായുടെ വിശുദ്ധിയുടെ വെണ്‍മ.

ഇന്‍ഡസ്ട്രിയല്ല മിനിസ്ട്രിയാണ് കത്തോലി ക്കാസഭ നടത്തേണ്ടതെന്ന് ചേര്‍പ്പുങ്കല്‍ മെഡിസിറ്റി ആശുപത്രിയിലൂടെ പാലാ രൂപത കാട്ടിത്തന്നതായും മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു. പ്രേഷിതോന്‍മുഖമായ വലിയ ഇടമാ ണ് പാലാ. ആഗോള മിഷനറിമാരില്‍ ഭൂരിഭാഗ വും മെത്രാന്‍മാരില്‍ അനേകരും പാലായുടെ സ്വന്തമാണ്. പ്രകൃതിക്ഷോഭ മേഖലകളിലെ ഇടപെടലുകള്‍, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഇവയെല്ലാം രൂപതയുടെ മുഖമുദ്രയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

The Pala Diocese is the place where the quality wine of the Syro-Malabar Church is kept: Mar Raphael Thattil

Share Email
LATEST
More Articles
Top