റിപ്പോർട്ട്: അനിൽ മറ്റത്തിക്കുന്നേൽ
ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പതിനഞ്ചാം വാർഷികത്തിന്റെ ഭാഗമായി നടത്തപ്പെട്ട ഇടവക ദിനം വർണ്ണോജ്ജ്വലമായ പരിപാടികളോടെ അവിസ്മരണീയമായി. ജൂലൈ 20 ഞായറാഴ്ച രാവിലെ പത്ത് മണിക്ക് ചിക്കാഗോ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോയി ആലപ്പാട്ടിന്റെ മുഖ്യ കാർമികത്വത്തിൽ നടത്തപ്പെട്ട ആഘോഷമായ പോന്റിഫിക്കൽ കുർബ്ബാനയോടെയാണ് ഇടവകദിനത്തിന് ആരംഭം കുറിച്ചത്.

ദിവ്യബലിക്ക് ശേഷം ഇടവകയിൽ ഈ വർഷത്തിൽ പതിനഞ്ചാമത് ജന്മദിനം ആഘോഷിച്ച കുട്ടികളെയും, ഇരുപത്തിയഞ്ചാമത്, അൻപതാമത് വിവാഹവാർഷികങ്ങൾ ആഘോഷിച്ച ദമ്പതികളെയും ആദരിച്ച് അവർക്ക് ഉപഹാരങ്ങൾ നൽകി. തുടർന്ന് എല്ലാ പ്രായക്കാരെയും ഉൾപ്പെടുത്തിക്കൊണ്ട് രസകരമായ ഗെയിമുകൾ സജി പുതൃക്കയിൽ, സാജു കണ്ണമ്പള്ളി എന്നിവരുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു.

വിഭവ സമൃദ്ധമായ ഉച്ചഭക്ഷണത്തോടെ ഇടവകദിനം സമാപിച്ചു. പതിനഞ്ചാമത് വാർഷികത്തിന്റെ ഭാഗമായി ദൈവാലയത്തിന്റെ പൂന്തോട്ടത്തിൽ നടത്തപ്പെട്ട ഫലവൃക്ഷ നടലിന് ക്നാനായ റീജിയൻ ഡയറക്ടർ ഫാ. തോമസ് മുളവനാൽ നേതൃത്വം നൽകി . വികാരി. ഫാ. സിജു മുടക്കോടിൽ, അസി. വികാരി ഫാ. അനീഷ് മാവേലിപുത്തെൻപുര, സെക്രട്ടറി സിസ്റ്റർ ഷാലോം കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയിൽ, ലൂക്കോസ് പൂഴിക്കുന്നേൽ, ജോർജ്ജ് മറ്റത്തിപ്പറമ്പിൽ, നിബിൻ വെട്ടിക്കാട്ട്, സണ്ണി മേലേടം, സ്റ്റീഫൻ കിഴക്കേക്കുറ്റ്, സ്റ്റീഫൻ ചൊള്ളമ്പേൽ ടോണി പുളിയറതുണ്ടത്തിൽ, മിനി എടകര എന്നീ പതിനഞ്ചാം വാർഷിക കമ്മറ്റിയംഗങ്ങളും പരിപാടികൾക്ക് നേതൃത്വം നൽകി.

The Parish Day of St. Mary’s Knanaya Catholic Parish in Chicago was celebrated memorably