മാര്‍ മാത്യു മാക്കീലിന്റെ ധന്യന്‍ പദവി പ്രഖ്യാപനവും മാര്‍ തോമസ് തറയിലിന്റെ 50-ാം  ചരമവാര്‍ഷികാചരണവും 26ന്

മാര്‍ മാത്യു മാക്കീലിന്റെ ധന്യന്‍ പദവി പ്രഖ്യാപനവും മാര്‍ തോമസ് തറയിലിന്റെ 50-ാം  ചരമവാര്‍ഷികാചരണവും 26ന്

കോട്ടയം: ദൈവദാസന്‍ മാര്‍ മാത്യു മാക്കീലിന്റെ ധന്യന്‍ പദവി പ്രഖ്യാപനവും മാര്‍ തോമസ് തറയിലിന്റെ അമ്പതാം ചരമവാര്‍ഷികാചരണ സമാപനവും ഈ മാസം 26ന നടക്കും.  രാവിലെ 9.30ന് കോട്ടയം ക്രിസ്തുരാജ കത്തീഡ്രലിലാണ് ചടങ്ങുകള്‍ നടക്കുക.

സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍  സന്ദേശം നല്‍കും. കോട്ടയം ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധകുര്‍ബാന. ക്‌നാനായ സഭ സഹായമെത്രാന്‍മാരായ മാര്‍ ജോസഫ് പണ്ടാരശേരിലും ഗീവര്‍ഗീസ് മാര്‍ അപ്രേമും അതിരൂപതയിലെ വൈദികരും സഹകാര്‍മി കരാകും. അതിരൂപതയിലെ സമര്‍പ്പിതരും സംഘടനാ ഭാരവാഹികളും  വിശ്വാസികളും തിരുക്കര്‍മങ്ങളില്‍ പങ്കാളികളാകും.

ചങ്ങനാശേരി വികാരിയാത്തിന്റെയും പിന്നീട് തെക്കുംഭാഗര്‍ക്കായി നല്‍കപ്പെട്ട കോട്ടയം വികാരിയാത്തിന്റെയും പ്രഥമ വികാരി അപ്പ സ്‌തോലിക്കയും വിസിറ്റേഷന്‍ സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകനുമായ മാര്‍ മാത്യു മാക്കീലിനെ മേയ് 22നാണ് ലെയോ പതിനാലാമന്‍ മാര്‍പാപ്പ ധന്യനായി പ്രഖ്യാപിക്കാനുള്ള തീരുമാനമെടുത്തത്.

സമുദായത്തില്‍ സ്ത്രീകളുടെ സമഗ്ര വളര്‍ച്ച ലക്ഷ്യമാക്കി 1892 ലാണ് കൈപ്പുഴയില്‍ സീറോമലബാര്‍ സഭയിലെ തൃതീയ സന്യാസി നീ സമൂഹമായി വിസിറ്റേഷന്‍ കോണ്‍ഗ്രിഗേ ഷന്‍ മാര്‍ മാത്യു മാക്കില്‍ സ്ഥാപിച്ചത്.

കോട്ടയം അതിരൂപതയുടെ തൃതീയ മെത്രാനായ മാര്‍ തോമസ് തറയില്‍ ക്നാനായ സമുദായത്തിന്റെ ആധ്യാത്മികവും വിശ്വാസപരവും സാമൂഹികവും സാമ്പത്തികവുമായ വളര്‍ച്ചയ്ക്ക് സമര്‍പ്പിതമായ സംഭാവനകള്‍ നല്കി.  കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകനുമാണ് ബിഷപ്.

The proclamation of the beatification of Mar Mathew Makeel and the 50th death anniversary of Mar Thomas Tharayil will be celebrated on the 26th.

Share Email
Top