ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യയുടെ സൈനീക ശക്തി ലോകം തിരിച്ചറിഞ്ഞതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തിനു മുന്നോടിയായി മാധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖത്തിലാണ് ഇത്തരത്തിൽ പ്രതികരിച്ചത്.
പാക്കിസ്ഥാനിലെ തീവ്രവാദ കേന്ദ്രങ്ങള്‍ ഉന്‍മൂലനം ചെയ്യാന്‍ ഇന്ത്യന്‍ സൈനീകര്‍ക്ക് കഴിഞ്ഞു. ഇതിലൂടെ ഓപ്പറേഷന്‍ സിന്ദൂര്‍ 100 ശതമാനം വിജയം കൈവരിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം നക്‌സല്‍ മുക്ത ഇന്ത്യയെന്നതാണ്. ഇന്ത്യയുടെ സാമ്പത്തീക രംഗം കൂടുതല്‍ ശക്തമായി. ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തീക ശക്തിയായി മാറി. വിലക്കയറ്റവും നാണ്യപ്പെരുപ്പവും നിയന്ത്രിച്ചു നിര്‍ത്താന്‍ സര്‍ക്കാരിനു കഴിഞ്ഞു. ഡിജിറ്റല്‍ ഇന്ത്യയിലും വന്‍ മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചു.
സര്‍ക്കാരിന്റെ ശക്തമായ ഇടപെടലിലൂടെ നിരവധി ഗ്രാമങ്ങളെ നക്‌സലിസത്തില്‍ നിന്നും മോചിപ്പിച്ചു.പാകിസ്ഥാനെ തീവ്രവാദത്തിന്റെ മുഖ്യ അണിയറ എന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. പഹല്‍ഗാമില്‍ നടന്ന കൂട്ടക്കൊല ലോകത്തെ നടുക്കി.ഓപ്പറേഷന്‍ സിന്ദൂരിലൂടെ പാകിസ്ഥാനിലും പാക് അധിനിവേശിച്ച കാശ്മീരിലുമുള്ള തീവ്രവാദികളുടെ കേന്ദ്രങ്ങള്‍ വെറും 22 മിനിറ്റിനുള്ളില്‍ തകര്‍ത്തു. ഇതിലൂടെ ഇന്ത്യയുടെ സൈനീക ശക്തിയാണ് വെളിപ്പെട്ടത്.
ശുഭാംശു ശുക്ലയിലെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഇന്ത്യയുടെ ത്രിവര്‍ണ പതാക ഉയര്‍ന്നത് ചരിത്ര മുഹൂര്‍ത്തമായി പ്രധാനമന്ത്രി ചിത്രീകരിച്ചു. ‘ഇത് ഓരോ ഇന്ത്യക്കാരനിലും അഭിമാനം പകരുന്ന സംഭവമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
The world has recognized India’s military might through Operation Sindoor: Modi