swayamvara
pulimoottil

മുന്നണി മാറ്റമില്ല; വ്യാജവാർത്തകൾ തള്ളി ജോസ് കെ. മാണി

മുന്നണി മാറ്റമില്ല; വ്യാജവാർത്തകൾ തള്ളി ജോസ് കെ. മാണി

തിരുവനന്തപുരം: കേരള കോൺഗ്രസ് (എം) ഇടതുമുന്നണിയുടെ അവിഭാജ്യ ഘടകമായി തുടരുമെന്നും മുന്നണി മാറ്റത്തെക്കുറിച്ചുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും ചെയർമാൻ ജോസ് കെ. മാണി എം.പി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

ഇടതുമുന്നണിയെ രാഷ്ട്രീയമായി ശക്തിപ്പെടുത്തുന്നതിനും ജനകീയ അടിത്തറ വിപുലീകരിക്കുന്നതിനും കേരള കോൺഗ്രസ് (എം) നിരന്തരം പരിശ്രമിച്ചുവരികയാണെന്ന് ജോസ് കെ. മാണി പറഞ്ഞു. നേതൃത്വത്തിന്റെ പേരിൽ കലഹിക്കുന്ന യു.ഡി.എഫിനെ രക്ഷിക്കാൻ ചില കേന്ദ്രങ്ങൾ വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

മലയോരമേഖലയിലെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുന്നതിനെ മുന്നണി രാഷ്ട്രീയ ചർച്ചകളുമായി കൂട്ടിക്കെട്ടുന്നത് വിലകുറഞ്ഞ രാഷ്ട്രീയമാണെന്നും, ഇതിനെ പാർട്ടി പൂർണ്ണമായി തള്ളിക്കളയുന്നുവെന്നും ജോസ് കെ. മാണി വ്യക്തമാക്കി. മൂന്നാം തവണയും എൽ.ഡി.എഫിനെ കേരളത്തിൽ അധികാരത്തിലെത്തിക്കാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണി കൂടുതൽ കരുത്തോടെ മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരള കോൺഗ്രസ് (എം)-ന്റെ രാഷ്ട്രീയ നിലപാട് മാറുമെന്ന പ്രതീക്ഷയിൽ ആരെങ്കിലും “വെള്ളം തിളപ്പിക്കുന്നുണ്ടെങ്കിൽ, അങ്ങനെയുള്ളവർ അത് വാങ്ങി വെക്കുന്നതാണ് ഉചിതം” എന്നും ജോസ് കെ. മാണി തന്റെ പോസ്റ്റിൽ കുറിച്ചു.

ഡല്‍ഹിയില്‍ വച്ച് രാഹുല്‍ ഗാന്ധിയുമായും, കെ സി വേണുഗോപാലുമായും ജോസ് കെ മാണി ചര്‍ച്ച നടത്തിയെന്ന് ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വന്യജീവി സംഘര്‍ഷം ചര്‍ച്ച ചെയ്യാന്‍ അടിയന്തര നിയമസഭാ സമ്മേളനം വിളിക്കണമെന്ന ജോസ് കെ. മാണിയുടെ ആവശ്യം, ഇടതുമുന്നണി വിടാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും വിലയിരുത്തലുകള്‍ വന്നിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് യുഡിഎഫിന്റെ നീക്കം. ക്രിസ്ത്യന്‍ വോട്ടുകള്‍ ഏകീകരിക്കാന്‍ ജോസിന്റെ വരവ് സഹായിക്കുമെന്നാണ് യുഡിഎഫ് വിലയിരുത്തല്‍. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ, കൂടുതല്‍ ഘടകകക്ഷികളെ ഒപ്പം ചേര്‍ത്ത് മുന്നണി ശക്തമാക്കാനുള്ള നീക്കത്തിലാണ് പ്രതിപക്ഷം. മുസ്ലീം ലീഗും കേരള കോണ്‍ഗ്രസ് (എം)നെ മുന്നണിയിലേക്ക് കൊണ്ടുവരാന്‍ സജീവമായി രംഗത്തുണ്ട്. ഇതിന്റെ ഭാഗമായി, ജോസ് കെ. മാണിക്ക് തിരുവമ്പാടി സീറ്റ് വിട്ടുനല്‍കാന്‍ വരെ ലീഗ് തയ്യാറാണെന്ന് അറിയിച്ചതായും വാര്‍ത്തകള്‍ വന്നു. എന്തായാലും, മുന്നണിമാറ്റ വാര്‍ത്ത കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ.മാണി തള്ളിയിരിക്കുകയാണ്.

കേരളാ കോണ്‍ഗ്രസിനെ കണ്ട് ആരും വെള്ളം തിളപ്പിക്കേണ്ടെന്നും അത് വാങ്ങി വെക്കുന്നതാണ് നല്ലതെന്നുമാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ജോസ് കെ.മാണി പറഞ്ഞത്. ഇടതു മുന്നണിയുടെ അവിഭാജ്യ ഘടകമാണ് കേരള കോണ്‍ഗ്രസ്. മലയോര വിഷയം മുന്നണി മാറ്റവുമായി കൂട്ടിക്കെട്ടേണ്ടെന്നും മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തില്‍ വരുമെന്നും പോസ്റ്റില്‍ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിക്ക് ഒപ്പമുള്ള ഫോട്ടോയുടെ കൂടെയാണ് മുന്നണി മാറ്റവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ പൂര്‍ണമായും തള്ളി പോസ്റ്റിട്ടത്.

There is no change in the front; Jose K. Mani rejects fake news

Share Email
LATEST excelnclexrn
More Articles
Top