ഗാസയിൽ കൊലപാതകത്തിന് ശമനമില്ല: ഒറ്റദിവസം നഷ്ടമായത് 82 മനുഷ്യജീവനുകള്‍

ഗാസയിൽ കൊലപാതകത്തിന് ശമനമില്ല: ഒറ്റദിവസം നഷ്ടമായത് 82 മനുഷ്യജീവനുകള്‍

ഗാസ: ഇസ്രയേല്‍-ഹമാസ് പോരാട്ടം ഗാസയില്‍ അറുതിയില്ലാതെ തുടരുന്നതിനിടെ ഗാസയില്‍ ഒറ്റദിവസം നഷ്ടമായത് 82 മനുഷ്യജീവനുകള്‍.ഇന്നലെ മാത്രം  ഇസ്രയേല്‍ ആക്രമണത്തില്‍ 82 പസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് മനുഷ്യാവകാശ സംഘടനകള്‍  ഉള്‍പ്പെടെയുള്ളവ നല്കുന്ന റിപ്പോര്‍ട്ട്.

ആക്രമണങ്ങളില്‍  24 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ദൈറുല്‍ ബലഹില്‍ നടന്ന ആക്രമണത്തില്‍
10 കുട്ടികളും മൂന്ന് സ്ത്രീകളുമടക്കം 15 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ടെന്റില്‍ കഴിയുകയായിരുന്ന കുടുംബമാണ് കൊല്ലപ്പെട്ടത്.

രൂക്ഷമായ ഭക്ഷ്യ ക്ഷാമം നേരിടുന്നതിനാല്‍ ഭക്ഷ്യകേന്ദ്രങ്ങളില്‍ സാധനം വാങ്ങാനായി എത്തുന്നവരുടെ നീണ്ട നിരയാണ് കാണുന്നത്. ഇവിടേയ്ക്കാണ് ഇസ്രയേല്‍ കൂടുതല്‍ ആക്രമണംനടത്തുന്നതെന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നു.
ഭക്ഷ്യകേന്ദ്രങ്ങളിലേക്ക് ഇന്നലെ നടന്ന ആക്രമണങ്ങളില്‍ ഒന്‍പതു പേര്‍ കൊല്ലപ്പെടുകയും 78 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഭക്ഷ്യകേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ ആക്രമണത്തില്‍ രണ്ടു മാസത്തിനുള്ളില്‍  കൊല്ലപ്പെട്ടവരുടെ എണ്ണം 782 ആയി.

There is no end to the killing in Gaza: 82 human lives lost in a single day
Share Email
LATEST
Top