ഓർമ്മകളുടെ മണിമുറ്റത്ത് അവർ ഒത്തുചേർന്നു, നാല്‌ പതിറ്റാണ്ടിനുശേഷം:  ചിങ്ങവനം സെയ്ന്റ് ജോൺസ് കോളജ് പൂർവവിദ്യാർഥികൾ

ഓർമ്മകളുടെ മണിമുറ്റത്ത് അവർ ഒത്തുചേർന്നു, നാല്‌ പതിറ്റാണ്ടിനുശേഷം:  ചിങ്ങവനം സെയ്ന്റ് ജോൺസ് കോളജ് പൂർവവിദ്യാർഥികൾ

ചങ്ങനാശ്ശേരി : നാലരപതിറ്റാണ്ടിനോടടുക്കാൻ ഒരു വർഷം ബാക്കിനിൽക്കെ ചിങ്ങവനം സെയ്ന്റ് ജോൺസ് കോളേജിൽ പ്രീഡിഗ്രിക്ക് പഠിച്ചവർ ഓർമ്മകളുടെ മണിമുറ്റത്ത് ഒത്തുേചർന്നു. കൊമേഴ്‌സ് ഗ്രൂപ്പിലെ അൻപതിലധികം വിദ്യാർഥികൾ. 1981-ൽ പിരിഞ്ഞുകഴിഞ്ഞ് പലരും പലവഴിക്കു പോയി. ആൺകുട്ടികൾ കുറച്ചുപേർ പഠനത്തിനും ജോലിക്കുമായി പുറത്തുപോയി. പെൺകുട്ടികൾ വിവാഹിതരായി ദൂരെ സ്ഥലങ്ങളിലും. അധികം പേർക്കും പിന്നീട് കാണാനോ ബന്ധപ്പടാനോ കഴിഞ്ഞിരുന്നില്ല. എല്ലാവരും ഇപ്പോൾ ഷഷ്ഠിപൂർത്തി കഴിഞ്ഞവർ. കഴിഞ്ഞ വർഷം ഏതാനും കൂട്ടുകാർ ചേർന്ന് വാട്‌സാപ്പ് ഗ്രൂപ്പ് തുടങ്ങി. 44 പേരെ ചേർത്തു. ആറുപേർ നേരത്തെ മരിച്ചു.

ഒരു കൂടിച്ചേരൽ ആഗ്രഹിച്ചിരുന്നപ്പോഴാണ് 34 വർഷമായി അമേരിക്കയിൽ താമസമാക്കിയ ഈര സ്വദേശി ആൻഡ്രൂസ് ജേക്കബ് സഹോദരന്റെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ നാട്ടിൽ എത്തുമെന്ന് പറഞ്ഞത്. എല്ലാവരെയും കാണാനായി ഇദ്ദേഹം മുൻകൈയെടുടുത്തു. ചിങ്ങവനത്ത് കോളേജിനടുത്ത് ഹോട്ടലിൽ എല്ലാവരും ഒത്തുചേർന്നു. 37-പേരാണ് ദൂരെസ്ഥലങ്ങളിൽനിന്ന്‌ വന്നെത്തിയത്. ചിലർ കുടുംബമായി വന്നു. 44 വർഷം കഴിഞ്ഞുകണ്ടപ്പോൾ പഴയകാലം തിരികെയെത്തുന്ന നിമിഷങ്ങൾ ആയിരുന്നു.

ചിങ്ങവനം സെയ്ന്റ് ദയറ പള്ളിക്ക് സമീപത്ത് ക്‌നാനായ യാക്കോബായ സഭ 1979-ലാണ് സെയ്ന്റ് ജോൺസ് കോളേജ് എന്ന പേരിൽ പ്രീഡിഗ്രി ക്ലാസ് തുടങ്ങിയത്. ഏതാനും വർഷം കഴിഞ്ഞ് കോളേജ് പ്രവർത്തനം നിർത്തി. അതിന് അടുത്താണ് ഇപ്പോൾ ക്ലീമിസ് സ്‌കൂൾ പ്രവർത്തിക്കുന്നത്.

They gathered in the courtyard of memories, four decades later: Alumni of St. John’s College, Chingavanam

Share Email
LATEST
Top