ചിന്തിക്കുക നല്ലത് തന്നെ, പക്ഷേ അതികമാകുമ്പോൾ അത് വിഷമമാകാം

ചിന്തിക്കുക നല്ലത് തന്നെ, പക്ഷേ അതികമാകുമ്പോൾ അത് വിഷമമാകാം

മനസ്സിൽ നേരത്തെ സംസാരിച്ച ഒരു കാര്യത്തെ പറ്റിയോ , വാട്സ്ആപ് സന്ദേശമോ, ഇൻസ്റ്റഗ്രാം സ്റ്റോറിയോ വീണ്ടും വീണ്ടും ചിന്തിച്ച് വിഷമിച്ചിട്ടുണ്ടോ? അങ്ങനെയെങ്കിൽ, നിങ്ങൾ “ഓവർതിങ്കിംഗ്” എന്ന മാനസിക കുടുക്കിൽ പെട്ടിരിക്കാം. ഇത് പലരെയും ബാധിക്കുന്ന ഒരു അവസ്ഥയാണ്, ചെറിയ കാര്യങ്ങൾ പോലും അനാവശ്യമായി വലിയ പ്രശ്നങ്ങളാക്കി അവർ തീർക്കുന്നു .

അതികമായി ചിന്തിച്ചാൽ പ്രശ്നമാവും

ഒരു കാര്യത്തിൽ കുറെ ചിന്തിക്കുന്നത് തുടക്കത്തിൽ സഹായകരമായി തോന്നാം. പക്ഷേ, അതിക്രമിച്ചാൽ തീരുമാനങ്ങൾ എടുക്കാൻ അനിഷ്ടം വരാനും ആത്മവിശ്വാസം നഷ്ടമാകാനും ഇടയാകുന്നു. ഇത് വൈകാരിക സംങ്കീര്ണതയും ഉറക്കം പോലും നഷ്ടപ്പെടുത്തുന്ന അവസ്ഥയിലേക്കും എത്തിക്കും.

ഒരു പ്രശ്നം വീണ്ടും വീണ്ടും ചിന്തിക്കുമ്പോൾ, മനസ്സിന് പുതുതായി ഒന്നും ചിന്തിക്കാൻ ഇടമില്ലാതെ വരും . അങ്ങനെ അവസരങ്ങൾ കൈവിട്ടുപോകും. ചിലർ ഒരു കാര്യം ചെയ്ത കഴിഞ്ഞത് പറ്റിയ പിശകുകളിൽ ഉറച്ചു നില്കുന്നു എന്നിട് മുന്നോട്ട് പോവാനാവാതെ തളരുകയും ചെയ്യുന്നു.

എന്താണ് മാർഗം?

ചിന്തയെ എഴുതിക്കളയുക: തലയിൽ നിറഞ്ഞിരിക്കുന്നതെല്ലാം ഒരു പേപ്പറിൽ എഴുതുക. ഇതിലൂടെ മനസ്സിൽ ഭാരം കുറയാം.

ചിന്തിക്കാൻ സമയം നിശ്ചയിക്കുക: ദിവസത്തിൽ 15-20 മിനിറ്റ് മാത്രമാകാം ആകുലമായി ചിന്തിക്കാൻ അനുവദിക്കാവുന്നത്.

ശ്രദ്ധ തിരിക്കുക: നല്ലൊരു സംഗീതം കേൾക്കുക, നടക്കുക, മുഖം കഴുകുക എന്നിങ്ങനെയുള്ള ചെറിയ കാര്യങ്ങൾ മനസ്സിന് ശാന്തി നൽകും.

സംസാരിക്കുക: വിശ്വാസമുള്ള സുഹൃത്തുകളുമായി മനസ്സു തുറന്ന് സംസാരിക്കുക.

ചെറിയ ചിന്തകൾ വലിയ പ്രശ്നങ്ങൾ ആകരുത്

ഓവർതിങ്കിംഗ് ഒരു പ്രശ്നപരിഹാര മാർഗമല്ലെന്ന് മനസ്സിലാക്കണം. അതൊരു മാനസിക ഭാരമാണ്. മനസ്സിനെ ചിന്തകളിൽ നിന്ന് വെളിച്ചത്തേക്ക് കൊണ്ട് വരികയാണ് ശാന്തിയും സൗഖ്യവും നേടാനുള്ള വഴി.

Thinking is good, but too much of it can become a burden.

Share Email
Top