ബെർലിൻ: ദക്ഷിണ ജർമനിയിലുണ്ടായ ട്രയിൻ അപകടത്തിൽ മൂന്നു മരണം. ട്രെയിൻ പാളം തെറ്റിയാണ് അപകടം സംഭവിച്ചത്. സിഗ്മറിംഗൻ പട്ടണത്തിൽ നിന്ന് ഉൽം നഗരത്തിലേക്ക് പുറപ്പെട്ട ട്രെയിനാണ് പാളം തെറ്റിയത്.
നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ട്രെയിനിന്റെ രണ്ട് ബോഗികളാണ് ട്രാക്കിനു പുറത്തേക്ക് പാളംതെറ്റിയത്. അപകടസമയത്ത് ട്രയിനിൽ 100 ലേറെ യാത്രക്കാരുണ്ടായിരുന്നു. പാളം തെറ്റിയ ട്രയിന്റെ ബോഗികൾ
വശത്തേക്ക് മറിഞ്ഞുകിടക്കുന്ന നിലയിലാണ്. രക്ഷാപ്രവർത്തകർ അതിന് മുകളിൽ നിൽക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
പ്രദേശത്ത് രക്ഷാപ്രവർത്തനം നടക്കുകയാണ്. കനത്ത മഴയിൽ മണിടിഞ്ഞ് ട്രാക്കിലേക്ക് വീണതാണോ അപകട കാരണമെന്നാണ് പരിശോധിക്കുന്നുണ്ട്.
Three dead after train derails in southern Germany