മാലിയില്‍ മൂന്നു ഇന്ത്യന്‍ തൊഴിലാളികളെ ഭീകരര്‍ തട്ടിക്കൊണ്ടു പോയി : മോചന ശ്രമം തുടരുന്നു

മാലിയില്‍ മൂന്നു ഇന്ത്യന്‍ തൊഴിലാളികളെ ഭീകരര്‍ തട്ടിക്കൊണ്ടു പോയി : മോചന ശ്രമം തുടരുന്നു

ബമാക്കോ(മാലി): മാലിയിലെ കയേസ് മേഖലയില്‍ സിമന്റ് ഫാക്ടറില്‍ ജോലി ചെയ്ത മൂന്നു ഇന്ത്യക്കാരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി. അല്‍ഖ്വയ്ദയുമായി ബന്ധമുള്ള ഭീകര സംഘടനയാണ് ഇവരെ തട്ടിക്കൊണ്ടുപോയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ജൂലൈ ഒന്നിന് രാത്രിയാണ് സംഭവം. തോക്ക് ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായി ഫാക്ടറിക്കുള്ളിലേക്ക് പാഞ്ഞു കയറിയ തീവ്രവാദികള്‍ തൊഴിലാളികളെ തോക്കിന്‍മുനയില്‍ നിര്‍ത്തി വാഹനത്തിലേക്ക് കയറ്റിക്കൊണ്ടു പോവുകയായിരുന്നു.

സംഭവത്തിന് പിന്നില്‍ അല്‍ഖ്വയ്ദയുടെ ആഫ്രിക്കന്‍ ശാഖയായ ജമാഅത്ത് നുസ്രത്ത് അല്‍ ഇസ്ലാം വല്‍ മുസ്ലിമിന്‍ (ജെഎന്‍ഐഎം) എന്ന ഭീകരസംഘടനയാണെന്ന് സംശയിക്കുന്നു. മാലിയിലെ പല ഭാഗങ്ങളിലും ഈ സംഘം ഇതിനുമുമ്പ് നിരവധി ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. ഭീകരാക്രമണങ്ങള്‍ പതിവായ ഈ മേഖലയില്‍ സുരക്ഷാസംവിധാനങ്ങള്‍ ശക്തമാക്കണമെന്ന ആവശ്യവും ഉയരുകയാണ്.

ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം സംഭവത്തെ ശക്തമായി അപലപിച്ചു. ‘ഇത് ഒരു ദൗര്‍ഭാഗ്യകരവും അപലപനീയവുമായ സംഭവമാണ്. ഇന്ത്യന്‍ പൗരന്‍മാരുടെ സുരക്ഷിത മോചനം ഉറപ്പാക്കാന്‍ മാലി സര്‍ക്കാര്‍ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്നും മന്ത്രാലയംആവശ്യപ്പെട്ടു.

ബമാക്കോയിലെ ഇന്ത്യന്‍ എംബസി അധികൃതര്‍ മാലിയിലെ സുരക്ഷാ ഏജന്‍സികളുമായി നിരന്തരമായി ബന്ധം പുലര്‍ത്തുകയാണ്. ഫാക്ടറിഅധികൃതരുമായും പ്രാദേശിക പോലീസുമായും സഹകരിച്ച് തടവിലായ ഉദ്യോഗസ്ഥരുടെ മോചനത്തിനായുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കി. മാലിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശവും നല്കി.

Three Indian workers kidnapped by terrorists in Mali: Rescue efforts continue
Share Email
LATEST
Top