ശ്രീനഗർ: ജമ്മു കാശ്മിരിൽ ഏറ്റുമുട്ടലിൽ മൂന്നു ഭീകരരെ സൈന്യം വധിച്ചു. ദാര മേഖലയിൽ നടത്തിയ ഓപ്പറേഷൻ മഹാദേവിൽ മൂന്ന് ഭീകരരെ വധിച്ചെന്ന് സൈന്യം വ്യക്തമാക്കി. കൊല്ലപ്പെട്ടവരിൽ പഹൽഗാം ഭീകരാക്രമണത്തിലെ രണ്ട് ഭീകരരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ.
ഭീകരർ ഒളിച്ചിരിക്കുന്നു എന്ന സൂചന ലഭിച്ചതിനെ തുടർന്ന്ശ്രീനഗറിലെ ദാര മേഖലയിൽ വ്യാപക തെരച്ചിൽ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ലിഡ്വാസിൽ ഇന്ന് പുലർച്ചെ തീവ്രവാദികളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽഡച്ചിഗാം ദേശീയോദ്യാനത്തിന് സമീപമുള്ള ഹർവാൻ പ്രദേശത്താണ് ഏറ്റുമുട്ടൽ നടന്നതെന്ന് അധികൃതർ വ്യക്തമാക്കി.
ഇന്റലിജൻസ് വിവരത്തിന്റെ അടിസ്ഥാനത്തിൽ തീവ്രവാദ വിരുദ്ധ ഓപ്പറേഷൻ ആരംഭിച്ചു.ഈ മേഖലയിലേക്ക് കൂടുതൽ സേനയെ അയച്ചതായിസൈന്യം അറിയിച്ചു.
Three terrorists killed in Kashmir: Indications that the accused in the Pahalgam terror attack are among those killed