തിരുവനന്തപുരം മൃഗശാലയിൽ ജീവനക്കാരനെ കടുവ ആക്രമിച്ചു

തിരുവനന്തപുരം മൃഗശാലയിൽ ജീവനക്കാരനെ കടുവ ആക്രമിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ ജീവനക്കാരനെ കടുവ ആക്രമിച്ചു.  കൂട് വൃത്തിയാക്കുന്നതിനിടെ ആണ് കടുവ ആക്രമിച്ചത്.

സൂപ്പർവൈസർ രാമചന്ദ്രനെയാണ് കടുവ മാന്തിയത്. വയനാട്ടിൽ നിന്ന് കൊണ്ടുവന്ന കടുവയാണ് ആക്രമിച്ചത്. തലയുടെ മുൻഭാഗത്തും പരിക്കേറ്റിട്ടുണ്ട്.  രാമചന്ദ്രനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ഇന്ന് രാവിലെയാണ് സംഭവം. വയനാട് നിന്ന് തിരുവനന്തപുരം മൃഗശാലയില്‍ എത്തിച്ച ആറു വയസുള്ള ബബിത എന്ന പെണ്‍കടുവയാണ് രാമചന്ദ്രനെ ആക്രമിച്ചത്. ഉടന്‍ തന്നെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ച രാമചന്ദ്രനെ വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

രാമചന്ദ്രന്റെ തലയ്ക്ക് നാല് സ്റ്റിച്ചുണ്ട്. സന്ദര്‍ശന സമയത്താണ് കടുവയുടെ ആക്രമണം ഉണ്ടായത്. അവധി ദിവസമായതിനാല്‍ മൃഗശാലയില്‍ നിരവധി സന്ദര്‍ശകര്‍ ഉണ്ടായിരുന്നു. ഈസമയത്താണ് രാമചന്ദ്രന് നേരെ കടുവയുടെ ആക്രമണം ഉണ്ടായത്.

Tiger attacks employee at Thiruvananthapuram zoo

Share Email
LATEST
More Articles
Top