ഗാസ സമാധാനത്തിലേക്ക്: ഇസ്രയേല്‍ വെടിനിര്‍ത്തലിനു സമ്മതിച്ചതായി ട്രംപ്

ഗാസ സമാധാനത്തിലേക്ക്: ഇസ്രയേല്‍ വെടിനിര്‍ത്തലിനു സമ്മതിച്ചതായി ട്രംപ്

വാഷിങ്ടണ്‍: നീണ്ട കാത്തിരിപ്പിനൊടുവില്‍ ഗാസ സമാധാനത്തിലേക്കെന്നു സൂചന. വര്‍ഷങ്ങളായി ഗാസയില്‍ തുടരുന്ന സംഘര്‍ഷം അവസാനിപ്പിക്കാനായി ഇസ്രയേല്‍ വെടിനിര്‍ത്തലിനു സമ്മതം അറിയിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു.

സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് യു.എസ് പ്രസിഡന്റ് ഇക്കാര്യം അറിയിച്ചത്. അമേരിക്കയുടെ ഉയര്‍ന്ന നയതന്ത്ര പ്രതിനിധികളുടെ ഫലപ്രദമായ ഇടപെടലുകളാണ് സമാധാന ചര്‍ച്ചയ്ക്ക് അവസരമൊരുങ്ങിയതെന്നും വെടിനിര്‍ത്തല്‍ നിര്‍ദേശം ഹമാസ് പ്രവര്‍ത്തകര്‍ കൂടി അംഗീകരിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.

അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ്, സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് എന്നിവര്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഉപദേഷ്ടാവ് റോണ്‍ ഡെര്‍മറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വെടിനിര്‍ത്തല്‍ ധാരണയായതെന്നാണ് അറിവ്.

വെടിനിര്‍ത്തല്‍ കരാര്‍ ഹമാസ് അംഗീകരിക്കുന്നതാണ് നല്ലതെന്നും ഖത്തറിന്റെയും ഈജിപ്തിന്റെയും പ്രതിനിധികള്‍ അന്തിമ നിര്‍ദേശം ഹമാസിന് കൈമാറുമെന്നും വ്യക്തമാക്കിയ ട്രംപ് പശ്ചിമേഷ്യന്‍ രാജ്യങ്ങളുടെ നന്മയ്ക്കായി ഹമാസ് കരാര്‍ അംഗീകരിക്കുമെന്നു പ്രതീക്ഷിക്കുന്നവെന്നും കൂട്ടിച്ചേര്‍ത്തു. അടുത്ത ആഴ്ച്ച വൈറ്റ് ഹൗസില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ കാണുമെന്നും ട്രംപ് പറഞ്ഞു.


Towards peace in Gaza: Trump says Israel has agreed to ceasefire

Share Email
Top