ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന പ്രതിയുടെ കുട്ടിയുടെ ചോറൂണ് ചടങ്ങിൽ പങ്കെടുക്കാനായി സമർപ്പിച്ച പരോൾ ഹർജി ഹൈക്കോടതി തള്ളി. ആറാം പ്രതിയായ എസ്. സിജിത് അഥവാ അണ്ണൻ സിജിത്തിന്റെ അപേക്ഷയാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ തള്ളിയത്.
കഴിഞ്ഞ ഫെബ്രുവരിയിൽ സിജിത്തിന് പിറന്ന കുഞ്ഞിന്റെ ജനനസമയത്ത് 10 ദിവസത്തെ പരോൾ കോടതി അനുവദിച്ചിരുന്നു. ഇപ്പോഴിതായിട്ടാണ് ഈ മാസം 23നും 26നും നടക്കാനിരുന്ന ചോറൂണ് ചടങ്ങിൽ പങ്കെടുക്കാൻ അനുമതി തേടി ഭാര്യയുടെ പേരിൽ പുതിയ അപേക്ഷ സമർപ്പിച്ചത്.
ഹർജിയിൽ, കുഞ്ഞിന്റെ പിതാവ് ചടങ്ങിനിടെ സമീപത്തുണ്ടാകണം എന്നാവശ്യപ്പെട്ടിരുന്നു. എന്നാൽ, ജീവപര്യന്തം ശിക്ഷ ലഭിച്ച പ്രതികൾക്ക് സാധാരണ സാഹചര്യങ്ങളിൽ പരോൾ അനുവദിക്കാൻ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു.
“ഒരു കൊലക്കേസിലെ പ്രതിക്ക് കുഞ്ഞ് ജനിച്ചതിനുശേഷമുള്ള എല്ലാ ചടങ്ങുകൾക്കുമായി ആവർത്തിച്ച് പരോൾ അനുവദിക്കാൻ സാധിക്കില്ല,” എന്ന് വ്യക്തമാക്കിയ കോടതി ഹർജി തള്ളുകയായിരുന്നു.
TP Murder Case Convict Denied Parole by High Court to Attend Child’s Rice Ceremony