അരീക്കോട് മാലിന്യസംസ്‌ക്കരണ കേന്ദ്രത്തിൽ ദുരന്തം;മൂന്ന് അതിഥി തൊഴിലാളികൾ ശ്വാസംമുട്ടി മരിച്ചു

അരീക്കോട് മാലിന്യസംസ്‌ക്കരണ കേന്ദ്രത്തിൽ ദുരന്തം;മൂന്ന് അതിഥി തൊഴിലാളികൾ ശ്വാസംമുട്ടി മരിച്ചു

മലപ്പുറം അരീക്കോട് മാലിന്യ സംസ്കരണ കേന്ദ്രത്തിൽ വച്ചുണ്ടായ ദാരുണ അപകടത്തിൽ മൂന്ന് അതിഥി തൊഴിലാളികൾക്ക് ജീവൻ നഷ്ടപ്പെട്ടു. ഒരാൾ അസം സ്വദേശിയും ഒരാൾ ബീഹാർ സ്വദേശിയുമാണെന്നു സ്ഥിരീകരിച്ചു.

ശുചീകരണത്തിനിടെ മാലിന്യക്കുഴിയിൽ ഇറങ്ങിയപ്പോഴാണ് ശ്വാസതടസ്സം ഉണ്ടായി ജീവൻ നഷ്ടപ്പെട്ടത്. രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്. മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്.

Tragedy at Areecode Waste Treatment Plant; Three Migrant Workers Die of Suffocation

Share Email
Top