ട്രൈസ്റ്റേറ്റ് കേരളാ ഫോറം ‘പേഴ്സൺ ഓഫ് ദി ഇയർ അവാർഡ് 2025’ന് അപേക്ഷ ക്ഷണിക്കുന്നു

ട്രൈസ്റ്റേറ്റ് കേരളാ ഫോറം ‘പേഴ്സൺ ഓഫ് ദി ഇയർ അവാർഡ് 2025’ന് അപേക്ഷ ക്ഷണിക്കുന്നു

സുമോദ് തോമസ് നെല്ലിക്കാല

ഫിലഡൽഫിയ: ട്രൈസ്റ്റേറ്റ് ഏരിയയിലെ മലയാളി സംഘടനകളുടെ ഐക്യവേദിയായ കേരളാ ഫോറത്തിന്റെ സംയുക്ത ഓണാഘോഷ വേദിയിൽ അമേരിക്കൻ മലയാളികളിൽ സാമൂഹിക, സാംസ്കാരിക രംഗങ്ങളിൽ മികവ് പുലർത്തിയിട്ടുള്ള വ്യക്തിയെ അവാർഡ് നൽകി ആദരിക്കുന്നു.

ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന്റെ “പേഴ്സൺ ഓഫ് ദി ഇയർ” എന്ന വിശിഷ്ടമായ അവാർഡിന് അർഹതയുള്ളവരെ നാമനിർദ്ദേശം ചെയ്യുകയോ, അല്ലെങ്കിൽ നിങ്ങൾ യോഗ്യരാണെന്ന് ബോധ്യമുണ്ടെങ്കിൽ നിങ്ങളുടെ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളിലെ സംഭാവനകൾ അടങ്ങിയ നാമനിർദേശ പത്രിക ഓഗസ്റ്റ് ഒന്നാം തീയതിക്കുള്ളിൽ അവാർഡ് കമ്മിറ്റി ചെയർമാൻ റോണി വർഗീസിന് (267-213-5544, ronyvkm@gmail.com) ഇമെയിൽ വിലാസത്തിൽ അയക്കാവുന്നതാണ്.

ട്രൈസ്റ്റേറ്റ് കേരളാ ഫോറം ‘പേഴ്സൺ ഓഫ് ദി ഇയർ’ അവാർഡ് കൂടാതെ മികച്ച മലയാളി കർഷകരെ കണ്ടെത്താനുള്ള മത്സരം, ഓണത്തിന് അണിഞ്ഞൊരുങ്ങി വരുന്ന ബെസ്റ്റ് കപ്പിൾസിന് ആകർഷകമായ സമ്മാനങ്ങൾ എന്നിവയും പതിവുപോലെ ഇത്തവണയും ഉണ്ടായിരിക്കുന്നതാണ്.

ട്രൈസ്റ്റേറ്റ് ഏരിയയിലെ മുഴുവൻ മലയാളികളെയും ഒന്നിച്ചൊരു കുടകീഴിൽ അണിനിരത്തിക്കൊണ്ട് ട്രൈസ്റ്റേറ്റ് കേരളാ ഫോറം അവതരിപ്പിക്കുന്ന ഓണാഘോഷ പരിപാടികൾ മെഗാ തിരുവാതിര, വിഭവസമൃദ്ധമായ ഓണസദ്യ, മാവേലി എഴുന്നള്ളത്ത് എന്നിവകൊണ്ട് മുൻവർഷങ്ങളിൽ ജനശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.

പുതുമയാർന്ന ഓണാഘോഷ പരിപാടികൾകൊണ്ട് വീണ്ടും ചരിത്രം രചിക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങിയതായി ആഘോഷ കമ്മിറ്റി അറിയിച്ചു. പ്രശസ്ത പിന്നണി ഗായകൻ അഫ്സൽ ടീം നയിക്കുന്ന ഗാനമേള പരിപാടിക്ക് മാറ്റു കൂട്ടും.

ഓഗസ്റ്റ് മാസം 23 ശനിയാഴ്ച ഫിലഡൽഫിയ സീറോ മലബാർ ഓഡിറ്റോറിയത്തിലാണ് ഓണാഘോഷ പരിപാടികൾ അരങ്ങേറുക.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:

  • ബിനു മാത്യു (ചെയർമാൻ): 267-893-9571
  • സാജൻ വർഗീസ് (സെക്രട്ടറി): 215-906-7118
  • ജോർജ് ഓലിക്കൽ (ട്രെഷറർ): 215-873-4365
  • അഭിലാഷ് ജോൺ (ഓണാഘോഷ ചെയർമാൻ): 267-701-3623
  • വിൻസെന്റ് ഇമ്മാനുവൽ (പ്രോഗ്രാം കോർഡിനേറ്റർ): 215-880-3341
  • അരുൺ കോവാട്ട് (പ്രോഗ്രാം പ്രൊഡ്യൂസർ): 215-681-4472

Tri-State Kerala Forum Invites Applications for ‘Person of the Year Award 2025’

Share Email
LATEST
Top