നടി സരോജ ദേവി അന്തരിച്ചു; വിട വാങ്ങിയത് ആറ് പതിറ്റാണ്ടോളം സിനിമാരംഗത്ത് സജീവമായിരുന്ന തെന്നിന്ത്യയുടെ ‘അഭിനയ സരസ്വതി’

നടി സരോജ ദേവി അന്തരിച്ചു; വിട വാങ്ങിയത്  ആറ് പതിറ്റാണ്ടോളം സിനിമാരംഗത്ത് സജീവമായിരുന്ന തെന്നിന്ത്യയുടെ ‘അഭിനയ സരസ്വതി’

ബെംഗളൂരു:  നടി ബി. സരോജാ ദേവിക്ക് ആദരാഞ്ജലികൾ.  പ്രശസ്ത നടി ബി. സരോജാ ദേവി (87) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് ബെംഗളൂരുവിലെ മല്ലേശ്വരത്തുള്ള വസതിയിൽ തിങ്കളാഴ്ചയായിരുന്നു അന്ത്യം.

1938 ജനുവരി ഏഴിനാണ് സരോജാ ദേവിയുടെ ജനനം. ആറ് പതിറ്റാണ്ടോളം സിനിമാരംഗത്ത് സജീവമായിരുന്ന അവർ കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലായി 200-ലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. കന്നഡയിൽ ‘അഭിനയ സരസ്വതി’ എന്നും തമിഴിൽ ‘കന്നഡത്തു പൈങ്കിളി’ എന്നും അവർ അറിയപ്പെട്ടു.

17-ാം വയസ്സിൽ, 1955-ൽ പുറത്തിറങ്ങിയ ‘മഹാകവി കാളിദാസ’ എന്ന ചിത്രത്തിലൂടെയായിരുന്നു സരോജാ ദേവിയുടെ സിനിമാ അരങ്ങേറ്റം. കന്നഡയിൽ കിത്തൂർ ചിന്നമ്മ, ഭക്ത കനകദാസ, നാഗകന്നികെ, കസ്തൂരി നിവാസ തുടങ്ങിയ ചിത്രങ്ങളിലൂടെ അവർ പ്രശസ്തയായി. തമിഴിൽ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളായ നാടോടി മന്നൻ, തിരുമണം എന്നിവയിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തു. പാണ്ഡുരംഗ മാഹാത്മ്യം, ഭൂകൈലാസ് എന്നീ ചിത്രങ്ങളിലെ അഭിനയം തെലുങ്കിലും അവരെ ശ്രദ്ധേയയാക്കി. ഹിന്ദിയിലും നിരവധി ചിത്രങ്ങളിൽ അവർക്ക് പ്രധാന വേഷങ്ങളുണ്ടായിരുന്നു. 2019-ൽ പുനീത് രാജ്കുമാർ നായകനായ ചിത്രത്തിലാണ് അവസാനമായി വേഷമിട്ടത്.

രാജ്യം 1969-ൽ പത്മശ്രീ നൽകിയും 1992-ൽ പത്മഭൂഷൺ നൽകിയും സരോജാ ദേവിയെ ആദരിച്ചു. തമിഴ്നാട് സർക്കാരിന്റെ കലൈമാമണി പുരസ്കാരവും ബെംഗളൂരു യൂണിവേഴ്സിറ്റിയുടെ ഓണററി ഡോക്ടറേറ്റും അവർക്ക് ലഭിച്ചിട്ടുണ്ട്.

Tributes to actress B. Saroja Devi

Share Email
LATEST
Top