തിരുവനന്തപുരം: നെടുമങ്ങാട് പനയമുട്ടം എസ്.പി.എൽ.വി.എം. ഹൈസ്കൂളിന് സമീപം പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് വൈദ്യുതാഘാതമേറ്റ് വിദ്യാർഥി മരിച്ചു. പനയമുട്ടം അക്ഷയ് ഭവനിൽ അജയകുമാറിന്റെയും ബിന്ദുവിൻ്റെയും മകൻ അക്ഷയ് (19) ആണ് ദാരുണമായി മരിച്ചത്. ഇന്ന് പുലർച്ചെയാണ് അപകടം.
മരം ഒടിഞ്ഞുവീണ് വൈദ്യുതി പോസ്റ്റിൽ തട്ടിയതിനെത്തുടർന്നാണ് വൈദ്യുതി കമ്പി പൊട്ടി റോഡിൽ വീഴുകയായിരുന്നു. ബൈക്കിൽ വരുന്നതിനിടെയാണ് അപകടം. ഉടൻ തന്നെ അക്ഷയിനെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.