വാഷിംഗ്ടൺ: ഫെഡറൽ റിസർവിൻ്റെ 2.5 ബില്യൺ ഡോളറിന്‍റെ നവീകരണ പദ്ധതി ഫെഡ് ചെയർ ജെറോം പവലിനെ പിരിച്ചുവിടാൻ മതിയായ കാരണമാണെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. എന്നാൽ യുഎസ് സെൻട്രൽ ബാങ്ക് മേധാവിയെ പുറത്താക്കാനുള്ള സാധ്യത വളരെ കുറവാണെന്നും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പിന്നീട് വ്യക്തമാക്കി.
വളരെ വിമർശനാത്മകമായ പൊട്ടിത്തെറികളുടെ ഒരു പരമ്പരതന്നെ ട്രംപ് പവലിനെതിരെ അഴിച്ചുവിട്ടിട്ടുണ്ട്. യുഎസ് പലിശനിരക്ക് കുറയ്ക്കാൻ ട്രംപ് പവലിനോട് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും പവൽ അത് ചെവിക്കൊണ്ടില്ല. കഴിഞ്ഞ ദിവസവും ട്രംപ് പവലിനെ മണ്ടൻ എന്നും ഒന്നിനും കൊള്ളാത്തവൻ എന്നും മർക്കടമുഷ്ടിക്കാരൻ എന്നും വിളിച്ച് ആക്ഷേപിച്ചിരുന്നു.
. “അയാൾ മോശമാണെന്ന് ഞാൻ കരുതുന്നു… പക്ഷേ, ഒരു കൊട്ടാരത്തിൽ താമസിക്കേണ്ട ഒരാളായി ഞാൻ അദ്ദേഹത്തെ കണ്ടിട്ടില്ല” ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. “എന്നാൽ, ഫെഡറൽ റിസർവിനായി ഒരു ചെറിയ കെട്ടിടം പണിയാൻ രണ്ടര ബില്യൺ ഡോളർ ചെലവഴിക്കുമെന്ന് ഒരിക്കലും ഊഹിച്ചിരുന്നില്ല” – ട്രംപ് പറഞ്ഞു.
ഇതൊരു പിരിച്ചുവിടാനുള്ള കുറ്റമാണോ എന്ന് ഒരു റിപ്പോർട്ടർ ചോദിച്ചപ്പോൾ, ട്രംപ് “ഒരുതരം കുറ്റമാണെന്ന് തോന്നുന്നു” എന്ന് മറുപടി നൽകി. പദ്ധതിയെ തെറ്റായി കൈകാര്യം ചെയ്തുവെന്ന് ട്രംപ് ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥർ പവലിനെതിരെ ആരോപിച്ചിരുന്നു. കൂടാതെ, ഇറ്റാലിയൻ ബീഹൈവുകളും പുതിയ മാർബിൾ ഫിനിഷുകളും പോലുള്ള ചില നവീകരണങ്ങൾ പദ്ധതിയിൽ ഉൾപ്പെടില്ലെന്ന് 2021-ലെ ഔദ്യോഗിക പ്ലാനിംഗ് രേഖകളിൽ ഉണ്ടായിരുന്നിട്ടും, പവൽ കോൺഗ്രസിനോട് കള്ളം പറഞ്ഞുവെന്ന് ചില റിപ്പബ്ലിക്കൻമാർ ആരോപിച്ചിരുന്നു.
Trump against Fed chairman Jerome Powell