pulimoottil

ഇന്ത്യക്ക് 25% അധിക തീരുവ ചുമത്തി അമേരിക്ക, റഷ്യയിൽ നിന്നും ആയുധങ്ങളും എണ്ണയും വാങ്ങുന്നതിന് പിഴ ചുമത്തി !

ഇന്ത്യക്ക് 25% അധിക തീരുവ ചുമത്തി അമേരിക്ക, റഷ്യയിൽ നിന്നും ആയുധങ്ങളും എണ്ണയും വാങ്ങുന്നതിന് പിഴ ചുമത്തി !

വാഷിംഗ്ടൺ: ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 25% അധിക തീരുവ ചുമത്തി അമേരിക്ക. റഷ്യയിൽ നിന്ന് ആയുധങ്ങളും എണ്ണയും വാങ്ങുന്നതിന് പിഴയും ചുമത്തിയിട്ടുണ്ട്. ഓഗസ്റ്റ് ഒന്നിന് മുമ്പ് അമേരിക്കയുമായി പുതിയ വ്യാപാര കരാറുകൾ ഉണ്ടാക്കിയില്ലെങ്കിൽ കൂടുതൽ തീരുവ ഏർപ്പെടുത്തുമെന്ന് ട്രംപ് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.

ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാർ ഇതുവരെ അന്തിമമായിട്ടില്ലാത്ത സാഹചര്യത്തിലാണ് ട്രംപിന്റെ കടുത്ത നടപടി. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റിലാണ് ട്രംപ് ഇന്ത്യയുടെ ദീർഘകാല വ്യാപാര രീതികളെയും വിദേശനയങ്ങളെയും, പ്രത്യേകിച്ച് റഷ്യയുമായുള്ള അടുത്ത ബന്ധത്തെയും രൂക്ഷമായി വിമർശിച്ചത്. റഷ്യ-യുക്രെയ്ൻ യുദ്ധം നടക്കുന്ന സാഹചര്യത്തിൽ റഷ്യയുമായി ഇന്ത്യ നടത്തുന്ന വ്യാപാരം നല്ലതല്ലെന്നും ട്രംപ് തന്റെ പോസ്റ്റിൽ സൂചിപ്പിക്കുന്നു.

ഇന്ത്യ ഉയർന്ന താരിഫുകളാണ് ഈടാക്കുന്നതെന്നും, അമേരിക്കയുമായി താരതമ്യേന കുറഞ്ഞ വ്യാപാരം മാത്രമാണ് നടക്കുന്നതെന്നും ട്രംപ് ആരോപിച്ചു. ഈ തീരുമാനങ്ങൾ ഇന്ത്യ-അമേരിക്ക വ്യാപാര ബന്ധത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് വിലയിരുത്തൽ

Share Email
LATEST excelnclexrn
More Articles
Top