ബ്രസീലിന് 50 ശതമാനം തീരുവ പ്രഖ്യാപിച്ച് ട്രംപ്

ബ്രസീലിന് 50 ശതമാനം തീരുവ പ്രഖ്യാപിച്ച് ട്രംപ്

വാഷിങ്ടൺ: ബ്രസീലിൽനിന്ന് ഇറക്കുമതിചെയ്യുന്ന ഉത്പന്നങ്ങൾക്ക് 50 ശതമാനം തീരുവ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇത് ഓഗസ്റ്റ് ഒന്നുമുതൽ നടപ്പിൽവരും. ബ്രസീൽ പ്രസിഡന്റ് ലുല ഡാ സിൽവയ്ക്കച്ച ‘തീരുവ കത്തി’ലാണ് ഇക്കാര്യം പറയുന്നത്. ബുധനാഴ്ച ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് കത്ത് പുറത്തുവിട്ടു.

ബ്രസീൽ മുൻപ്രസിഡന്റ് ജെയ്‍ർ ബൊൽസൊനാരോയ്ക്കെതിരേയുള്ള നിയമനടപടികൾ അവസാനിപ്പിക്കണമെന്നും ട്രംപ് കത്തിൽ ആവശ്യപ്പെട്ടു. യുഎസിന്റെ തീരുവയ്ക്ക് അതേനാണയത്തിൽ തിരിച്ചടിക്കുമെന്ന് ബ്രസീൽ പ്രസിഡന്റ് ലുല ഡാ സിൽവ പ്രഖ്യാപിച്ചു.

ബ്രസീൽ ഉൾപ്പെടെ എട്ടുരാജ്യങ്ങൾക്കാണ് ട്രംപ് ബുധനാഴ്ച ‘തീരുവ കത്ത്’ നൽകിയത്. അൽജീരിയ, ഇറാഖ്, ലിബിയ, ശ്രീലങ്ക എന്നീ രാജ്യങ്ങൾക്ക് 30 ശതമാനവും ബ്രൂണെക്കും മോൾഡോവയ്ത്തും 25 ശതമാനവും ഫിലിപ്പീൻസിന് 20 ശതമാനവുമാണ് ചുമത്തിയത്.

Trump announces 50 percent tariff on Brazil

Share Email
Top