വാഷിംഗ്ടണ്‍: ട്രംപിന്റെ തിരിച്ചടി തീരുവ ജീവന്‍രക്ഷാ മരുന്നുകളിലേക്കും. ഇറക്കുമതി ചെയ്യുന്ന മരുന്നുകള്‍ക്ക് 200 ശതമാനം തീരുവ ഈടാക്കുമെന്നു അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മന്ത്രിസഭാ യോഗത്തിനു ശേഷമാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. തീരുവ പ്രഖ്യാപിക്കുന്നതിനു മുമ്പ് മരുന്നു കമ്പനികളുമായി ചര്‍ച്ച നടത്തുമെന്നും തുടര്‍ നടപടികള്‍ക്കായി ഒരു വര്‍ഷം സാവകാശം നല്കുമെന്നും പറഞ്ഞു.
വിദേശ മരുന്ന് ഉത്പാദനത്തെ വ്യാപകമായി ആശ്രയിക്കുന്ന സ്ഥിതി മാറ്റണമെന്ന നിലപാടാണ് തനിക്കുളളതെന്നും ഇത്തരത്തില്‍ ആശ്രയിക്കുന്നത് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും കൂട്ടിച്ചേര്‍ത്തു.
ഫാര്‍മസ്യൂട്ടിക്കല്‍ താരിഫുകളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഈ മാസം അവസാനം വ്യക്തമാക്കുമെന്നു മയുഎസ് വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്നിക് പറഞ്ഞു. ഫാര്‍മസ്യൂട്ടിക്കല്‍സ് സംബന്ധിച്ചുള്ള പഠനത്തിനു ശേഷമാവും ഇതെന്നും വ്യക്തമാക്കി.
Trump announces tariffs on imported drugs: Move to increase duties to 200 percent