ജെഫ്രി എപ്സ്റ്റീന് ട്രംപ് അയച്ച കത്തിൽ നഗ്ന ചിത്രമോ? വാർത്ത പ്രസിദ്ധീകരിച്ച വാൾസ്ട്രീറ്റ് ജേണലിനെതിരെ കോടികളുടെ മാനനഷ്ട കേസുമായി ട്രംപ്

ജെഫ്രി എപ്സ്റ്റീന് ട്രംപ് അയച്ച കത്തിൽ നഗ്ന ചിത്രമോ? വാർത്ത പ്രസിദ്ധീകരിച്ച വാൾസ്ട്രീറ്റ് ജേണലിനെതിരെ കോടികളുടെ മാനനഷ്ട കേസുമായി ട്രംപ്

വാഷിംഗ്ടൺ: അമേരിക്കയിൽ ഇപ്പോൾ ഏറ്റവും വിവാദം ആയിരിക്കുന്ന ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീൻ  ജയിലിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചതിന്റെ  അന്വേഷണം നടക്കുന്നതിനിടെ, പ്രസിഡന്റ് ട്രംപിനെതിരേ ഗുരുതര ആരോപണങ്ങൾ ഉൾപ്പെട്ട വാർത്ത പുറത്തുവിട്ട്  അമേരിക്കൻ മാധ്യമമായ വാൾ സ്ട്രീറ്റ് ജേണൽ.

എപ്സ്റ്റീന് ജന്മദിനാശംസകൾ നേർന്നു  അയച്ച കത്തിൽ  ഒരു സ്ത്രീയുടെ നഗ്‌നചിത്രം ഉണ്ടെന്നാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്. ജേർണലിൽ വാർത്ത വന്നതിനു പിന്നാലെ കോടികളുടെ മാനനഷ്ട കേസ് ഫയൽ ചെയ്ത് പ്രസിഡന്റ്  ഡൊണാൾഡ്  ട്രംപ്. ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്  ട്രംപ് 2003 ൽ സ്ത്രീയുടെ നഗ്നചിത്രം ഉൾപ്പെടുന്ന  കത്ത് അയച്ചെന്ന വിവാദം വ്യാപകമായി പ്രചരിക്കുന്നുണ്ടായിരുന്നു.  ഈ വാർത്ത പ്രസിദ്ധീകരിച്ച വാൾസ്ട്രീറ്റിനെതിരേ  ആയിരം കോടി രൂപ  (10 ബില്യൻ ഡോളർ ) നഷ്ടപരിഹാരം  ആവശ്യപ്പെട്ടാണ് കേസ്. 

ഫ്ലോറിഡ സതേൺ ഡിസ്ട്രിക്റ്റ് ഫെഡറൽ കോടതിയിൽ  ഫയൽ ചെയ്ത കേസിൽ റൂപർട്ട് മർഡോക്കിനെയും  വാൾസ്ട്രീറ്റ് ജേണലിലെ രണ്ടു  റിപ്പോർട്ടർമാരേയുമാണ് പ്രതി ചേർത്തിട്ടുളളത്.  തന്നെ അപകീർത്തിപ്പെടുത്തുന്നതിനായി ഇവർപ്രവർത്തിക്കുകയും  അത് തനിക്ക് മാനനഷ്ടമുണ്ടാക്കിയെന്നുമാണ് ട്രംപ് പരാതി നല്കിയത്

എപ്സ്റ്റീന് ജന്മദിനാശംസകൾ നേർന്നു  അയച്ച കത്തിൽ കൈകൊണ്ട് വരച്ച ഒരു സ്ത്രീയുടെ നഗ്‌നചിത്രം ഉണ്ടെന്നാണ് റിപ്പോർട്ടുകൾ വന്നത്.ജയിലിൽ കഴിയുന്ന മറ്റൊരു പ്രതിയായ ഗിസ്ലെയ്ൻ മാക്സ്‌വെൽ സംഘടിപ്പിച്ച ജന്മദിന ആഘോഷത്തിലും  ട്രംപ് പങ്കെടുത്തെന്ന വാർത്തയും വാൾസ്ട്രീറ്റ് ജേണൽ പ്രസിദ്ധീകരിച്ചിരുന്നു.  ട്രംപ് ഇക്കാര്യവും നിഷേധിച്ചിരുന്നു. 

എല്ലാ ദിവസവും അത്ഭുതകരമായ രഹസ്യമായിരിക്കട്ടെ എന്നെഴുതിയ  കത്തിലാണ് സ്ത്രീയുടെ ചിത്രം വരച്ചിട്ടുള്ളത്. എന്നാൽ ഈ വാചകം എഴുതിയതിലോ അശ്ലീല ചിത്രം വരച്ചതിലോ തനിക്ക് യാതൊരു പങ്കുമില്ലെന്നാണ്  ട്രംപിന്റെ നിലപാട്. ഇതോ ടെ എപ്സ്റ്റീൻ മരണത്തിൽ പുതിയ വിവാദം ഉടലെടുത്തു.

Trump files defamation lawsuit against Wall Street Journal over letter to Jeffrey Epstein

Share Email
Top