ഇന്ത്യ- പാക്ക് ഏറ്റുമുട്ടലിൽ അഞ്ച് ജെറ്റ് വിമാനങ്ങൾ തകർന്നെന്ന് ട്രംപ്, നഷ്ടമായത് ആരുടെ വിമാനമെന്ന്  വ്യക്തമാക്കിയില്ല

ഇന്ത്യ- പാക്ക് ഏറ്റുമുട്ടലിൽ അഞ്ച് ജെറ്റ് വിമാനങ്ങൾ തകർന്നെന്ന് ട്രംപ്, നഷ്ടമായത് ആരുടെ വിമാനമെന്ന്  വ്യക്തമാക്കിയില്ല

വാഷിംഗ്ടൺ: പഹൽഗാമിൽ പാക്ക് ഭീകരർ നടത്തിയ ആക്രമണത്തിനു പിന്നാലെ നടന്ന ഇന്ത്യ- പാക്ക് സംഘർഷത്തിൽ അഞ്ചു ജെറ്റ് വിമാനങ്ങൾ തകർന്നെന്ന പുതിയ വെളി പ്പെടുത്തലുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.

എന്നാൽ തകർന്നത് ആരുടെ വിമാനങ്ങൾ എന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ല. വൈറ്റ് ഹൗസിൽ  റിപ്പബ്ലിക്കൻ നിയമസഭാംഗങ്ങൾക്കൊപ്പമുള്ള അത്താഴവിരുന്നിനിടെയായിരുന്നു ട്രംപിന്റെ പരാമർശം. വ്യാപാര കരാർ ഉപയോഗിച്ച് ഇരു രാജ്യങ്ങളും തമ്മിലുള്ള വെടിനിർത്തലിന് മധ്യസ്ഥത വഹിച്ചത് താനാണെന്ന മുൻപ് നടത്തിയ അവകാശവാദം  വീണ്ടും ആവർത്തിച്ചു.

‘തങ്ങൾ നിരവധി യുദ്ധങ്ങൾ അവസാനിപ്പിച്ചിട്ടുണ്ട്. ഇന്ത്യയും പാകിസ്‌ഥാനും തമ്മിലുള്ള പ്രശ്‌നം ഗുരുതരമായിരുന്നു. വിമാനങ്ങൾ വെടിവെച്ചിടുകയായിരുന്നു. യഥാർഥത്തിൽ അഞ്ച് ജെറ്റുകൾ വെടിവെച്ചിട്ടെന്നാണ് മനസിലാക്കുന്നത്. രണ്ടു ആണവ രാജ്യങ്ങളായ ഇന്ത്യയും പാക്കിസ്ഥാനും പരസ്പ‌രം ഏറ്റുമുട്ടുകയായിരുന്നു. പുതിയ യുദ്ധമുഖം തുറക്കുന്നുവെന്നാണ് കരുതിയത്.

 ഇന്ത്യയും പാകിസ്ഥാനും സംഘർഷവുമായി മുന്നോട്ടു പോകുകയായിരുന്നു. ഒടുവിൽ വ്യാപാര കരാർ മുൻനിർത്തി ഞങ്ങൾ അത് പരിഹരിച്ചു. നിങ്ങൾ ഏറ്റുമുട്ടാൻ പോകുകയാണെങ്കിൽ  വ്യാപാര കരാർ ഉണ്ടാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് ഇരുവരെയും അറിയിച്ചു’,  ഇതോടെയാണ് ഇരു രാജ്യവും സംഘർഷത്തിൽ നിന്ന് പിൻമാറിയതെന്നും ട്രംപ് വ്യക്തമാക്കി.

Trump says five jets shot down in India-Pakistan clash, doesn’t specify whose plane was lost

Share Email
Top