ബ്രിക്‌സിലും ട്രംപിന്റെ വിരട്ടല്‍: അമേരിക്കന്‍ വിരുദ്ധ നയങ്ങളെ പിന്തുണച്ചാല്‍ 10 ശതമാനം അധിക തീരുവയെന്ന ഭീഷണി

ബ്രിക്‌സിലും ട്രംപിന്റെ വിരട്ടല്‍: അമേരിക്കന്‍ വിരുദ്ധ നയങ്ങളെ പിന്തുണച്ചാല്‍ 10 ശതമാനം അധിക തീരുവയെന്ന ഭീഷണി

വാഷിംഗ്ടണ്‍: ബ്രസീലില്‍ ബ്രിക്‌സ് രാജ്യതലവന്‍മാരുടെ യോഗം നടക്കുമ്പോള്‍ പുതിയ ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ബ്രിക്‌സില്‍ അമേരിക്കന്‍ വിരുദ്ധ നയങ്ങളെ പിന്തുണച്ചാല്‍ ആ രാജ്യങ്ങള്‍ക്കെതിരേ 10 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തുമെന്ന പ്രഖ്യാപനവുമായാണ് ട്രംപ് രംഗത്തെത്തിയത്. അമേരിക്കന്‍ വിരുദ്ധ നയങ്ങളെന്നു പറയുന്ന ട്രംപ് എന്താണ് ഈ വിരുദ്ധത എന്നതിനെക്കുറിച്ച് വ്യക്തമാക്കുന്നില്ലതാനും.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവര്‍ ബ്രിക്‌സ് രാജ്യത്തലവന്‍മാരുടെ യോഗത്തിനായി ബ്രസീലില്‍ എത്തിയിരിക്കയാണ്. ഇന്ത്യ, ബ്രസീല്‍, റഷ്യ, ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അംഗങ്ങളായുള്ള ബ്രിക്‌സ് കൂട്ടായ്മയുടെ പതിനേഴാമത് ഉച്ചകോടി ബ്രസീലിലെ റിയോ ഡി ജനീറോയില്‍ നടക്കുകയാണ്.
അമേരിക്ക പ്രഖ്യാപിച്ച തിരിച്ചടി തീരുവയ്ക്ക് പിന്നാലെ പുതിയ തന്ത്രവുമായി വീണ്ടും രംഗത്തെത്തിയിരിക്കയാണ്. 26 ശതമാനം തിരിച്ചടി തീരുവ സംബന്ധിച്ച് ചര്‍ച്ച ചെയ്യാനായി ഇന്ത്യയുടെ ഉയര്‍ന്ന നയതന്ത്ര പ്രതിനിധികള്‍ ഇപ്പോള്‍ വാഷിംഗ്ടണിലുണ്ട്. ബ്രിക്‌സ് രാജ്യങ്ങള്‍ക്കെതിരേ ഭീഷണിയുടെ സ്വരം ട്രംപ് തന്റെ ട്രൂത്ത് സോഷ്യലിലൂടെയാണ് വ്യക്തമാക്കിയിട്ടുള്ള

ഇറാനില്‍ ഇസ്രയേലും അമേരിക്കയും നടത്തിയ ആക്രമണത്തെ ബ്രികസ് ഉച്ചകോടി വിമര്‍ശിച്ചിരുന്നു. കൂടാതെ ഗാസയിലെ ഇസ്രയേല്‍ ആക്രമണത്തേയും അപലപിച്ചു. ഇതിനു പിന്നാലെയാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്.

അമേരിക്കയുടെ താരിഫ് വര്‍ധനയെയും ബ്രികസ് കൂട്ടായ്മ പരോക്ഷമായി വിമര്‍ശിച്ചിരുന്നു. താരിഫ് നീക്കം ആഗോള വ്യാപാരത്തെ ദുര്‍ബലപ്പെടുത്തുകയും ആഗോള വിതരണ ശൃംഖലകളെ തടസപ്പെടുത്തുകയും ചെയ്യുമെന്നും വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ട്രംപും പ്രഖ്യാപനവും ഭീഷണിയുമായി രംഗത്തു വന്നത്.
ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക, ഈജിപ്ത്ത്, എത്യോപ്യ, ഇന്തോനേഷ്യ, ഇറാന്‍, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്നീ രാജ്യങ്ങളാണ് നിലവില്‍ ബ്രിക്‌സില്‍ അംഗങ്ങളായുള്ളത്.

Trump's rebuff to BRICS too: Threat of 10 percent additional tariffs if they support anti-American policies
Share Email
LATEST
Top