വാഷിംഗ്ടൺ: റഷ്യയിൽ ഉണ്ടായ അതി തീവ്ര ഭൂചലനത്തെ തുടർന്നുള്ള സുനാമി തിര യു എസിലെ ഹവായി തീരത്തും. റിക്ടർ സ്കെയിലിൽ 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെ തുടർന്ന് നിരവധി ലോക രാജ്യങ്ങൾ സുരക്ഷാ മുന്നറിയിപ്പുകൾ നല്കിയിരുന്നു.
ജപ്പാൻ, യുഎസ് അടക്കമുള്ള പല രാജ്യങ്ങളിലും ഇതിനകം സൂനാമി തിരകൾ എത്തിത്തുടങ്ങി. ഭൂകമ്പത്തെ തുടർന്നു റഷ്യൻ തീരങ്ങളിൽ ശക്തമായ സൂനാമി ആഞ്ഞടിച്ചിരുന്നു. യുഎസ്സിൽ ഹവായിലെ തീരങ്ങളിലാണ് സൂനാമി തിരകൾ ആദ്യമെത്തിയത്. ഇവിടെ കനത്ത ജാഗ്രത തുടരുകയാണ്
കിഴക്കൻ റഷ്യയിലെ തുറമുഖ നഗരമായ കുറിൽസ്കിൽ സുനാമി തിരയിൽ കപ്പലുകൾ ഒലിച്ചുപോയിചൈനയിൽ കിഴക്കൻ തീരങ്ങളിൽ സൂനാമിക്കൊപ്പം ചുഴലിക്കാറ്റ് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
റഷ്യയിലെ കാംചത്ക ഉപദ്വീപിലാണ് 8.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. പസിഫിക് സമുദ്രത്തില്‍ പെട്രോപാവ്‌ലോവ്‌സ്‌ക് – കാംചാത്ക നഗരത്തിന് തെക്കുകിഴക്കായി 126 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. കാംചാത്കയിയില്‍ 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് ശേഷം 30 ഭൂചലനങ്ങള്‍ രേഖപ്പെടുത്തി.
Tsunami waves also hit the coast of Hawaii in the US