പി പി ചെറിയാന്‍
ഡിട്രോയിറ്റ് :ഡിട്രോയിറ്റിലെ സ്‌കിന്നര്‍ പ്ലേഫീല്‍ഡില്‍ ജൂണ്‍ 27-ന് നടന്ന വെടിവയ്പ്പില്‍ നാലു വയസുകാരന്‍ ഉള്‍പ്പെടെ രണ്ടു പേര്‍ മരിച്ച സംഭവത്തില്‍ രണ്ട് കൗമാരക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. നാല് വയസുകാരനായ സമീര്‍ ജോഷിയ ഗ്രബ്‌സ്, ഡേവിയോണ്‍ ഷെല്‍മോണ്‍സണ്‍-ബേ (18)എന്നിവര്‍ കൊല്ലപ്പെടുകയും, 17 വയസുകാരനായ ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു
നിലവില്‍ കസ്റ്റഡിയിലുള്ളവര്‍ ‘സംശയിക്കപ്പെടുന്നവര്‍’ ആണെന്നും, ശരിയായ വ്യക്തികളെയാണ് അറസ്റ്റ് ചെയ്തതെന്ന് തനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും ഡെട്രോയിറ്റ് പോലീസ് മേധാവി ടോഡ് ബെറ്റിസണ്‍ ബുധനാഴ്ച കമ്മ്യൂണിറ്റിയില്‍ മാധ്യമപ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.
വെയ്ന്‍ കൗണ്ടി പ്രോസിക്യൂട്ടര്‍ കിം വര്‍ത്തി ഇതുവരെ പ്രതികള്‍ക്കെതിരെയുള്ള കുറ്റപത്രം പ്രഖ്യാപിച്ചിട്ടില്ല. വര്‍ത്തി കുറ്റപത്രം സമര്‍പ്പിക്കുന്നതുവരെ അറസ്റ്റുകളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തില്ലെന്ന് ബെറ്റിസണ്‍ വ്യക്തമാക്കി.
Two arrested in Detroit shooting death of four-year-old and teenager