കോട്ടയം: കോട്ടയം നഗരകവാടമായ കോടിമത പാലത്തിനു സമീപം പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. പിക്കപ്പ് വാനും ബൊലേറോയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ബൊലേറോയില്‍ സഞ്ചരിച്ചിരുന്ന കൊല്ലാട് സ്വദേശികളായ ജെയ്‌മോന്‍ (43), അര്‍ജുന്‍ (19) എന്നിവരാണ് മരിച്ചത്. ഇവര്‍ക്ക് ഒപ്പം ഉണ്ടായിരുന്ന മറ്റ് രണ്ട് പേര്‍ക്ക് പരിക്കേറ്റു.
ഇന്നു പുലര്‍ച്ചെയോടെയാണ് അപകടം.ഇടിയുടെ ആഘാതത്തില്‍ ജീപ്പ് പൂര്‍ണമായും തകര്‍ന്നു. പിക്കപ് വാഹനത്തിനുള്ളില്‍ കുടുങ്ങിയ ഡ്രൈവറെ ഫയര്‍ഴോഴ്‌സ് എത്തി ജീപ്പ് വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹങ്ങളും കോട്ടയം മെഡിക്കല്‍ കോളജിലാണ്.
Two dead in collision between pickup van and Bolero in Kodimatha, Kottayam