കൊല്ലം: കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ നിന്ന് കമ്പി വീണ് രണ്ടു പേര്‍ക്ക് പരിക്ക്. റെയില്‍വേ സ്റ്റേഷനില്‍ ഗുരുതര സുരക്ഷാ വീഴ്ച്ചയാണ് ഉണ്ടായത്.
ഇരുമ്പ് കമ്പി തലയില്‍ വീണാണ് യാത്രക്കാര്‍ക്ക് പരിക്കേറ്റത്. നീരാവില്‍ സ്വദേശി സുധീഷിനും വട്ടിയൂര്‍ക്കാവ് സ്വദേശി ആശയ്ക്കുമാണ് പരിക്കേറ്റത്. ഇരുവരേയും ആശുപത്രിയിലേക്ക് മാറ്റി അല്പം മുമ്പാണ് അപകടം സംഭവിച്ചത്.
നിര്‍മാണ മേഖലയില്‍ വേണ്ടത്ര സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയില്ലെന്ന ആക്ഷേപം വ്യാപകമാണ്.
Two injured after wire falls from under-construction building at Kollam railway station